കോവിഡ് നിയമ ലംഘനം
നീലേശ്വരം തൈക്കടപ്പുറം ഹാർബർ നാട്ടുകാർ അടച്ചിട്ടു
നീലേശ്വരം: തൈക്കടപ്പുറം. വള്ളങ്ങൾ അടുപ്പിച്ച് സാമൂഹ്യ അകലം പാലിക്കാതെ മൽസ്യ വിൽപന നടത്തുകയും ജില്ലയിലെ പല ഭാഗത്ത് നിന്നും മീൻ ഉപഭോക്താക്കൾ ഉൾപ്പെടെ നൂറു കണക്കിനാളുകൾ എത്തി തിക്കും തിരക്കും കൂട്ടുകയും ചെയ്തതിനെ തുടർന്നു തെക്കടപ്പുറം ബോട്ട് ജെട്ടി (ഹാർബർ) നാട്ടുകാർ അടച്ച് പൂട്ടി . സമീപത്തെ 2 തോണിക്കടവുകളും അടച്ചിബ്പൂട്ടിയുട്ടുണ്ട്. മഞ്ചേശ്വരം , കുമ്പള , കാസർകോട് , കോട്ടിക്കുളം ഭാഗങ്ങളിലെ തോണിക്കാരും വിവിധ ഭാഗങ്ങളിൽ നിന്നു മീൻ വാങ്ങാനെത്തിയവരുമാണ് കഴിഞ്ഞ ദിവസം ഇവിടെയെത്തി കൂട്ടംകൂടിയത് . വിവരമറിഞ്ഞു നീലേശ്വരം പൊലീസും സ്ഥലത്തെത്തിയിരുന്നു . ഇവിടെ അനുമതിയില്ലാതെ മീൻ വിറ്റതിന് 19 തോണികൾ നീലേശ്വരം എസ്ഐ , കെ.പി.സതീഷ് പിടിച്ചെടുത്ത് ഉടമകൾക്കെതിരെ കേസ് എടുത്തത് അടുത്തിടെയാണ് . ശനിയാഴ്ചത്ത തിരക്ക് കണക്കിലെടുത്ത് ഇങ്ങോട്ടേക്കുള്ള റോഡ് അടച്ചിടാൻ നാട്ടുകാർ ആലോചിച്ചിരുന്നു . പിന്നീട് യോഗം ചേർന്നാണ് ഹാർബറും സമീപത്തെ കടവുകളും അടച്ചിട്ടത് .