കാസർകോഡ് ജില്ലയിൽ വീണ്ടും കോവിഡ് മരണം. പുല്ലൂർ പെരിയ ചാലിങ്കാൽ സ്വദേശി ഷറഫുദ്ധീനാണ് മരണപ്പെട്ടത്

കാഞ്ഞങ്ങാട്: ജില്ലയിൽ കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച ഒരാള്‍ കൂടി ഇന്ന് ഉച്ചയോടെ മരണപ്പെട്ടു. പരിയാരത്ത് ചികിത്സയിലായിരുന്ന പുല്ലൂർ പെരിയ പഞ്ചായത്തിലെ ചാലിങ്കാൽ എണ്ണപ്പാറ സ്വദേശിയും മുൻ പ്രവാസിയുമായ പള്ളിപ്പുഴ ഷറഫുദ്ദീൻ (52) ആണ് മരണപ്പെട്ടത്. വൃക്കസംബന്ധമായ അസുഖത്തെ തുടർന്ന് പരിയാരം ആശുപത്രിയിൽ ചികിത്സക്ക് ശേഷം വീട്ടിൽ എത്തിയപ്പോൾ പനിബാധിക്കുയും പിന്നീട്ടുള്ള പരിശോധനയിലാണ് ഇയാൾക്കും ഭാര്യക്കും കോവീഡ് സ്ഥീരികരിച്ചത്.
ജൂലൈ മൂപ്പതിനാണ് ഇയാൾക്ക് രോഗം മൂർച്ഛിച്ച് പരിയാരം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത്. ഭാര്യയും കോവിഡ് ബാധിച്ച് പരിയാരത്ത് ചികിൽസയിലാണ് .മക്കൾ: ഷഫിദ ,ഫാത്തിമ ,മൂസ ,ഹിഷാം ,മുഹമ്മദ് . മയ്യത്ത് കോവിഡ് പ്രോട്ടോകോൾ പ്രകാരം ചാലിങ്കാൽ ജുമാമസ്ജിദ് പരിസരത്ത് മറവ് ചെയ്യും. ജില്ലയിൽ ഇന്ന് രണ്ടാമത്തെ കോവിഡ് പോസിറ്റീവ് മരണമാണിത്. പരിയാരത്ത് ചികിത്സയിലിരുന്ന കാസര്‍ കോട് സ്വദേശി ഉപ്പള സ്വദേശി വിനോദ് കുമാര്‍ രാവിലെ മരണപ്പെട്ടിരുന്നു. വൃക്കസംബന്ധമായ രോഗത്തിന് ചികിത്സയിലിരുന്ന വിനോദ് കുമാറിന് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്.