കാരുണ്യത്തിന്റെ കൈതാങ്ങുമായി വീണ്ടും താഹിറാ ബാനു .
കാസർകോട്: ദേശിയ തലത്തിൽ ആകമാനം ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ കാസർകോടെ നഗരങ്ങളിൽ ഏറെയധികം കഷ്ടത അനുഭവിക്കേണ്ടി വന്ന നിയമ പാലകർക്ക് രാവിലെയും വൈകുന്നേരങ്ങളിലും, കുടിവെള്ളവും, ചായയും കിലോമീറ്ററുകളോളം സ്കൂട്ടർ ഓടിച്ച് യാതൊരു പ്രതിഫലവും മോഹിക്കാതെ ഒരു കൈ സഹായമായി നിന്ന താഹിറ ബാനു എന്ന മഹതി തന്റെ ചെറിയ വരുമാനത്തിൽ നിന്നും മിച്ചം വച്ചതും, ഏറ്റവും അടുത്തറിയുന്ന അഭ്യുത കാംക്ഷികളിൽ നിന്നും ലഭിച്ച സംഖ്യകളും സ്വരുകൂട്ടി കോവിഡ് മാരക രോഗ ഭീതിയിൽ ക്വാറന്റയിനിൽ കഴിയുന്നവർക്ക് ആവശ്യമായ പോഷകാഹാരങ്ങളിലേക്കായി പഴവർഗ്ഗങ്ങൾ എത്തിച്ച് കൊണ്ടിരിക്കയാണ്.
കാസർകോട് ഉദയഗിരിയിൽ സർക്കാർ സ്ഥാപിച്ച ക്വാറന്റയിൻ കേന്ദ്രത്തിലേക്കുള്ള പഴവർഗ്ഗങ്ങളുടെ കൈമാറ്റം ജില്ലാ ലീഗൽ സർവീസ് അഥോറിറ്റി സബ്: ജഡ്ജ് ഷുഹൈബ് എം, നിർവ്വഹിച്ചു.സെക്ഷൻ ഓഫിസർ ദിനേശ്, സൈഫുദ്ദീൻ കെ.മാക്കോട് എന്നിവർ സംബന്ധിച്ചു.