ജെന്‍ഡര്‍ യൂണിഫോം വിഷയത്തില്‍ സമസ്ത നേതാക്കൾ പറയുന്നത് ശരി; വിരോധം ഇല്ലാത്തത് കൊണ്ടാണാണ് അംഗീകരിച്ചതെന്ന് ഇ.പി ജയരാജന്‍

കണ്ണൂര്‍: ജെന്‍ഡര്‍ യൂണിഫോം വിഷയത്തിലും വഖഫ് ബോര്‍ഡ് നിയമനത്തിലും സമസ്തയുടെ നിലപാട് ശരിയായത് കൊണ്ടാണ് സര്‍ക്കാര്‍ അത് അംഗീകരിച്ചുകൊടുത്തതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. സമസ്തയോടും കാന്തപുരം സുന്നി വിഭാഗത്തോടും വിരോധം ഇല്ലാത്തത് കൊണ്ടാണ് അവരുടെ അഭിപ്രായങ്ങള്‍ മാനിക്കുന്നതെന്നും ഇപി ജയരാജന്‍ പറഞ്ഞു. നിയമസഭ കയ്യാങ്കളി കേസില്‍ പ്രതി ആയത് കൊണ്ട് ശിവന്‍കുട്ടി മന്ത്രിസ്ഥാനം രാജി വയ്ക്കേണ്ടതില്ലെന്നും കൂട്ടിച്ചേര്‍ത്തു. വിമാന വിലക്കില്‍ ഇന്‍ഡിഗോ പ്രതിനിധി ക്ഷമാപണം നടത്തിയിരുന്നു. ക്ഷമാപണം എഴുതി തരാത്തത് കൊണ്ടാണ് വിമാനത്തില്‍ യാത്ര ചെയ്യാത്തത്. വിമാനത്തേക്കാള്‍ ട്രെയിനില്‍ യാത്രചെയ്യുന്നതാണ് തനിക്ക് സൗകര്യമെന്നും ഇപി ജയരാജന്‍ കണ്ണൂരില്‍ പറഞ്ഞു.
നൗഫല്‍ ബിന്‍ യൂസഫ് ഇപി ജയരാജനുമായി നടത്തിയ അഭിമുഖത്തിലേക്ക്

