ഹഥ്റാസിലെ പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കുന്നത് പോലും ബി.ജെ.പി. ഭയക്കുന്നു-രാജ് മോഹന്‍ ഉണ്ണിത്താന് എം.പി

കാസര്‍ഗോഡ് : ഹത്രാസിലെ പെണ്‍കുട്ടിയുടെ വീട് ജനപ്രതിനിധികള്‍ സന്ദര്‍ശിക്കുന്നത് പോലും ബി.ജെ.പി. ഭയക്കുകയാണെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് എം.പി ആരോപിച്ചു. ഹത്രാസിലെ നരനായാട്ടിനെതിരെ നീതി നിഷേധിക്കപ്പെട്ട കുടുംബത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കേരളത്തിലെ എം.പിമാരുടെ നേതൃത്വത്തില്‍ ഉപവസിക്കുന്നതിന്റെ ഭാഗമായി കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് ഒപ്പുമരച്ചോട്ടില്‍ ഉപവസിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരടക്കമുള്ളവരെ പോലും പെണ്‍കുട്ടിയുടെ വീടുകളില്‍ പോകാന്‍ അനുവദിക്കാത്തത് ഫാസിസത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. നീതി നിഷേധത്തിനെതിരെ കോണ്‍ഗ്രസ് വന്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി മുന്‍ ജനറല്‍ സെക്രട്ടറി കെ.പി കുഞ്ഞിക്കണ്ണന്, ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍, കെ.പി.സി. സി സെക്രട്ടറി കെ. നീലകണ്ഠന്, പി.എ അഷറഫ് അലി എന്നിവര്‍ ഉപവാസത്തില്‍ സംബന്ധിച്ചു.

