ജില്ലയിലെ സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിർവഹിക്കും

കാസർഗോഡ് : ചെറുവത്തൂർ, ചിത്താരി സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടങ്ങളുടെ പ്രവർത്തനോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നാലിന് പകൽ 12 ന് വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും. ജില്ലയ്ക്ക് പുതുതായി അനുവദിച്ച പഡ്രെ, തെക്കിൽ, കുഡ്ലു, തുരുത്തി, കാഞ്ഞങ്ങാട് സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും നിർവഹിക്കും. ജില്ലാ നിർമിതി കേന്ദ്രമാണ് സ്മാർട്ട് വില്ലേജ് ഓഫീസുകൾ നിർമാണം നടത്തിയത്. കലക്ടറേറ്റിലാണ് ചടങ്ങ് നടക്കുക. മന്ത്രി ഇ ചന്ദ്രശേഖരൻ അദ്ധ്യക്ഷനാവും.

