വീണ്ടും ആശ്വാസം : രാജ്യത്തെ കോവിഡ് പ്രതിദിന രോഗികൾ 40000 ന് താഴെ ; 24 മണിക്കൂറിനിടെ 38,310 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ; 490 മരണവും
ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം 82,67,623 ലക്ഷം ആയി ; കോവിഡ് മുക്തരുടെ എണ്ണം 76,03,121 ലക്ഷവും കടന്നു ;

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു. കഴിഞ്ഞ കുറെ ദിവസങ്ങള്‍ക്കിടെ, ആദ്യമായി പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 40000ല്‍ താഴെ എത്തി. ഇന്നലെ 38,310 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 82,67,623 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം കണക്കുകള്‍ വ്യക്തമാക്കുന്നു.
24 മണിക്കൂറിനിടെ 490 പേര്‍ക്കാണ് വൈറസ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. ഇതോടെ മരണസംഖ്യ 1,23,097 ആയി ഉയര്‍ന്നു. നിലവില്‍ ചികിത്സയിലുള്ളവര്‍ 5,41,405 പേരാണ്. 24 മണിക്കൂറിനിടെ ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ 20,503 പേരുടെ കുറവുണ്ടായി.
നിലവില്‍ 76,03,121 പേരാണ് രോഗമുക്തി നേടിയത്. ഇന്നലെ മാത്രം 58,323 പേര്‍ രോഗമുക്തി നേടിയതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

