വയനാട്ടില്‍ പോലീസും മാവോവാദികളുമായി ഏറ്റുമുട്ടല്‍; ഒരാള്‍ കൊല്ലപ്പെട്ടു

വയനാട്: വയനാട്ടിൽ പോലീസും മാവോവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടതായി സൂചന. പടിഞ്ഞാറത്തറയിൽ ആണ് ഏറ്റുമുട്ടൽ.
പടിഞ്ഞാറത്തറയുടെയും ബാണസുരസാഗറിന്റെയും ഇടയിലുള്ള വാളാരംകുന്ന് മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായതെന്നാണറിയുന്നത്.
ഇന്ന് പുലർച്ചെയാണ് തണ്ടർബോൾട്ടും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റമുട്ടലുണ്ടായത്. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്.
മരിച്ചത് മാവോയിസ്റ്റ് ആണോ എന്ന കാര്യത്തിൽ സ്ഥിരീകരണമില്ല. പോലീസ് ഇതുവരെ വാർത്ത സ്ഥിരീകരിച്ചിട്ടില്ല.
പ്രദേശത്തേക്ക് രാവിലെ മുതൽ പോലീസ് എത്തുന്നുണ്ട്. മാവോയിസ്റ്റ് സാമിപ്യം ഈ പ്രദേശങ്ങളിൽ നേരത്തെ ഉണ്ടായിരുന്നു

