KSDLIVENEWS

Real news for everyone

കാസര്‍ഗോഡ് നഗരത്തിലെ ഫൂട്ട്’വെയർ വ്യാപാരി പള്ളത്തടുക്ക ഹസൈനാര്‍ അന്തരിച്ചു
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ എക്‌സിക്യൂട്ടീവ് അംഗവും, പള്ളത്തടുക്ക ജുമാമസ്ജിദ് ഭാരവാഹിയുമായിരുന്നു

SHARE THIS ON

കാസർഗോഡ്: കാസർഗോഡ് എം.ജി റോഡില്‍ ബദ്‌രിയ ഹോട്ടലിന് സമീപത്തെ വാക്‌വെല്‍ ഫുട്‌വെയര്‍ ഉടമയും കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തക സമിതി അംഗവും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ എക്‌സിക്യൂട്ടീവ് അംഗവുമായ പള്ളത്തടുക്ക ഹസൈനാര്‍ എന്ന പി. ഹസൈനാര്‍ (55) അന്തരിച്ചു. വര്‍ഷങ്ങളായി ഫുട്‌വെയര്‍ കട നടത്തിവരികയായിരുന്നു. ചെങ്കള സന്തോഷ് നഗറിലാണ് വീട്. പള്ളത്തടുക്ക ജുമാമസ്ജിദ് ഭാരവാഹിയായും പ്രവര്‍ത്തിച്ചിരുന്നു. പരേതരായ അന്തുഞ്ഞിയുടേയും ബീഫാത്തിമയുടേയും മകനാണ്. ഭാര്യ: മറിയുമ്മ. മക്കള്‍: ജുനൈദ്, റൈഹാന, ജുമൈല, സുഹൈല. മരുമക്കള്‍: നൗഫല്‍ ചൂരി (ദുബായ്), സത്താര്‍ ബേവിഞ്ച, മിസ്‌രിയ. സഹോദരങ്ങള്‍: മുഹമ്മദ്, അബൂബക്കര്‍, ഇബ്രാഹിം, യൂസഫ്, മൊയ്തു, അബ്ദുല്‍ ഹമീദ്, പരേതരായ എ.പി.എ അബ്ദുല്‍റഹ്മാന്‍ മുസ്ല്യാര്‍, ആയിഷാബി. നിര്യാണത്തില്‍ കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സെക്രട്ടേറിയറ്റ് അനുശോചനം രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!