നെടുമ്പാശ്ശേരിയിൽ വൻസ്വർണവേട്ട ; ഒന്നേകാൽ കോടിയുടെ സ്വർണം പിടിയിൽ

കൊച്ചി: നെടുമ്ബാശേരി വിമാനത്താവളത്തില്‍ നിന്ന് മൂന്ന് കിലോ സ്വ൪ണ്ണ൦ പിടികൂടി. ദുബായില്‍ നിന്നും എത്തിയ മൂന്ന് യാത്രക്കാരില്‍ നിന്നായാണ് സ്വര്‍ണം പിടികൂടിയത്. ഒരു കോടി 20 ലക്ഷം ലക്ഷത്തോളം രൂപ വിലവരുന്നതാണ് പിടികൂടിയ സ്വര്‍ണം.
എയര്‍ഏഷ്യ, എമിറേറ്റ്സ്, എയര്‍ അറേബ്യ എന്നീ വിമാനങ്ങളില്‍ എത്തിയ മൂന്ന് യാത്രക്കാരില്‍ നിന്നുമാണ് സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്‍റലിജന്‍സ് പിടികൂടിയത്. മലദ്വാരത്തില്‍ ഒളിപ്പിച്ച് സ്വര്‍ണ്ണം കടത്താനായിരുന്നു ശ്രമം.

