KSDLIVENEWS

Real news for everyone

ആഗോളതലത്തിൽ കോവിഡ് ബാധിതർ 4.73 കോടിയായി ; 12,10,983 ലക്ഷം മരണവും

SHARE THIS ON

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം നാല് കോടി എഴുപത്തി മൂന്ന് ലക്ഷം കടന്നു. ഇതുവരെ 4,73,10,657 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 12,10,983 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 3,40,12,752 ആയി ഉയര്‍ന്നുവെന്നത് ആശ്വാസം പകരുന്നു.

അമേരിക്കയില്‍ ഇതുവരെ തൊണ്ണൂറ്റിയഞ്ച് ലക്ഷത്തിലധികം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യയും കുതിച്ചുയരുകയാണ്. ഇതുവരെ 2,36,974 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അറുപത്തൊന്ന് ലക്ഷം പിന്നിട്ടു.അതേസമയം, ഇന്ത്യയില്‍ കഴിഞ്ഞദിവസം 46,964 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 81,84,083 ആയി. നിലവില്‍ 5,70,458 പേരാണ് ചികിത്സയില്‍ കഴിയുന്നത്.രോഗമുക്തി നേടിയവരുടെ എണ്ണം എഴുപത്തിയഞ്ച് ലക്ഷത്തോടടുക്കുന്നു.

ബ്രസീലിലും ഇതുവരെ അമ്ബത്തിയഞ്ച് ലക്ഷത്തിലധികം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1,60,272 പേര്‍ മരിച്ചു. നാല്‍പത്തിയൊമ്ബത് ലക്ഷം പേര്‍ രോഗമുക്തി നേടി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!