KSDLIVENEWS

Real news for everyone

മസ്ജിദുൽ ഹറമിലേക്കുള്ള പ്രവേശന കവാടങ്ങളിൽ തെർമൽ ക്യാമറകൾ സ്ഥാപിച്ചു

SHARE THIS ON

മക്ക | കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ താത്കാലികമായി നിര്‍ത്തി വെച്ച ഉംറ തീര്‍ത്ഥാടനം പുനഃരാരംഭിച്ച്‌ മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിച്ചതോടെ തീര്‍ത്ഥാടകരുടെ ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിനും ശരീര താപനില പരിശോധിക്കുന്നതിനുമായി മക്കയിലെ വിശുദ്ധ ഹറമിന്റെ പ്രവേശന കവാടങ്ങളില്‍ കൂടുതല്‍ തെര്‍മല്‍ ക്യാമറകള്‍ സ്ഥാപിച്ചു. കൊറോണ വ്യാപനത്തെ പ്രതിരോധിക്കാന്‍ ആരോഗ്യ മന്ത്രാലയം കനത്ത സുരക്ഷയാണ് ഇരുഹറമുകളിലും ഒരുക്കിയിരിക്കുന്നതെന്ന് മസ്‌ജിദുല്‍ ഹറമിലെ പകര്‍ച്ചവ്യാധി നിയന്ത്രണ വിഭാഗം ഡയറക്ടര്‍ ഹസന്‍ അല്‍-സുവൈരി പറഞ്ഞു. ഹറമിലേക്ക് പ്രവേശിക്കുന്ന ജീവനക്കാര്‍ക്ക് പ്രത്യേക പ്രവേശന കവാടങ്ങളില്‍ സ്വയം അണുമുക്തമാക്കല്‍ സംവിധാനങ്ങളുള്ള ‘സെല്‍ഫ് സ്റ്റെറിലൈസേഷന്‍ ഗേറ്റ്’ നേരത്തെ തന്നെ സ്ഥാപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!