KSDLIVENEWS

Real news for everyone

കാസർഗോഡ് ജില്ലയിൽ ഇന്ന് 147 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 145 പേർക്കും. 162 പേർക്ക് രോഗമുക്തി

SHARE THIS ON

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കാസര്‍കോട് (03-11-2020)

കാസര്‍കോട് ജില്ലയില്‍ 147 പേര്‍ക്ക് കോവിഡ്, 162 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ ചെവ്വാഴ്ച്ച 147 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 145 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലുണ്ടായിരുന്ന 162 പേര്‍ക്ക് കോവിഡ് നെഗറ്റീവായന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4468 പേര്‍

വീടുകളില്‍ 3802 പേരും സ്ഥാപനങ്ങളില്‍ 666 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത 4468 പേരാണ്. പുതിയതായി 369 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1121 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 319 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 439 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 75 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 61 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

18988 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 971 പേര്‍ വിദേശത്ത് നിന്നെത്തിയവരും 742 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 17281 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം സ്ഥിരീകരിച്ചത്. 17213 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. നിലവില്‍ 1578 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 197 ആയി. കാസറഗോഡ് നഗരസഭ സ്വദേശി ടി എ കുഞ്ഞഹമ്മദ് 79 വയസ്സ്, വലിയ പറമ്പ സ്വദേശി അപ്പു കെ 68 വയസ്സ്, ഉദുമ സ്വദേശി ഗോപാലൻ കെ 56 വയസ്സ്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്-

അജാനൂര്‍- 2
ബളാല്‍-4
ബേഡഡുക്ക- 6
ചെമ്മനാട്- 5
ചെങ്കള-5
ചെറുവത്തൂര്‍-4
ദേലംപാടി-2
ഈസ്റ്റ് എളേരി-1
കളളാര്‍-2
കാഞ്ഞങ്ങാട്- 9
കാറഡുക്ക- 1
കരിവെളളൂര്‍-1
കാസര്‍കോട്- 4
കിനാനൂര്‍ കരിന്തളം- 22
കോടോംബേളൂര്‍- 4
കുമ്പള- 5
കുറ്റിക്കോല്‍-2
മധൂര്‍-4
മടിക്കൈ-5
മംഗല്‍പാടി- 1
മുളിയാര്‍-5
നീലേശ്വരം-1
പടന്ന-6
പൈവളിഗ-1
പള്ളിക്കര-9
പനത്തടി-2
പുല്ലൂര്‍പെരിയ-7
പുത്തിഗെ-1
തൃക്കരിപ്പൂര്‍- 20
ഉദുമ-5
വെസ്റ്റ് എളേരി-1

ഇന്ന് കോവിഡ് നെഗറ്റീവായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്-

അജാനൂര്‍- 23
ബദിയഡുക്ക- 2
ബളാല്‍-6
ബേഡഡുക്ക- 4
ബെളളൂര്‍-1
ചെമ്മനാട്- 19
ചെങ്കള-8
ചെറുവത്തൂര്‍-8
ഈസ്റ്റ് എളേരി-2
കളളാര്‍-4
കാഞ്ഞങ്ങാട്- 26
കാറഡുക്ക- 1
കാസര്‍കോട്- 13
കയ്യൂര്‍ ചീമേനി-1
കിനാനൂര്‍ കരിന്തളം- 4
കോടോംബേളൂര്‍- 4
കുമ്പള- 9
കുറ്റിക്കോല്‍-6
മധൂര്‍-14
മടിക്കൈ-6
മംഗല്‍പാടി- 2
മഞ്ചേശ്വരം-2
മൊഗ്രാല്‍പുത്തൂര്‍-5
നീലേശ്വരം-24
പടന്ന-9
പൈവളിഗ-3
പള്ളിക്കര-13
പിലിക്കോട്-5
പുല്ലൂര്‍പെരിയ-23
പുത്തിഗെ-12
തൃക്കരിപ്പൂര്‍- 6
ഉദുമ-14
വലിയപറമ്പ-5
വോര്‍ക്കാടി-1
വെസ്റ്റ് എളേരി-6

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!