KSDLIVENEWS

Real news for everyone

വെൽഫെയർ സ്‌കീം ക്യാമ്പയിന് തുടക്കം കുറിച്ച് ദുബായ് കെഎംസിസി പള്ളിക്കര പഞ്ചായത്ത്.

SHARE THIS ON

ദുബായ്: ദുബായ് കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ഒക്ടോബര്‍ 2 മുതല്‍ ഡിസംബര്‍ അവസാനം വരെ സംസ്ഥാനതലത്തില്‍ നടത്തിവരുന്ന സുരക്ഷാ പദ്ധതിയുടെ ക്യാമ്പയിനിന്റെ ഭാഗമായി ദുബായ് കെ എം സി സി പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി വെല്‍ഫെയര്‍ സ്‌കീം ക്യാമ്പിന്ന് തുടക്കം കുറിച്ചു. ദുബായ് കെഎംസിസി ആസ്ഥാനത്ത് വെച്ച് നടന്ന ചടങ്ങിൽ കാസറഗോഡ് ജില്ലാ വെൽഫെയർ സ്‌കീം ചെയർമാൻ അബ്ദുറഹ്മാന്‍ പടന്ന സ്കീമിൽ ആദ്യ വ്യക്തിയെ ചേർത്തും കൊണ്ട് ഉത്ഘാടനം നടത്തി. ചടങ്ങിൽ സംസ്ഥാന ആക്ടിങ് ജനറൽ സെക്രട്ടറി ഹംസാ തൊട്ടി, ജില്ലാ ആക്ടിങ് പ്രസിഡണ്ട് റാഫി പള്ളിപ്പുറം, ജനറൽ സെക്രട്ടറി സലാം കന്യപ്പാടി, ട്രഷറർ ഹനീഫ് ടി.ആർ, മണ്ഡലം നേതാക്കന്മാരായ ഇസ്മായിൽ നാലാംവാതുക്കൽ, ഷബീർ കീഴുർ, സി എ ബഷീർ പള്ളിക്കര, ഹാഷിം മഠത്തിൽ, അസ്‌ലം പാക്യര, ആരിഫ് ചെരുമ്പ, ഹസീബ് മഠത്തിൽ, ബഷീർ പള്ളിപ്പുഴ, ഹകീം എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!