പി.ആര്‍.ശ്രീജേഷിന് ഖേല്‍രത്‌ന

മലയാളി ഹോക്കി താരം പിഎസ് ശ്രീജേഷും ടോക്കിയോ ഒളിമ്പിക്‌സിൽ സ്വർണമെഡൽ ജേതാവായ ജാവലിൻ ത്രോ താരം നീരജ് ചോപ്രയും അടക്കം 12 കായിക താരങ്ങൾക്ക് ഈ വർഷത്തെ ഖേൽ രത്ന പുരസ്കാരം. കായിക മന്ത്രാലയമാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. ഒളിംപിക്സിൽ വെള്ളി മെഡൽ നേടിയ ഗുസ്തി താരം രവി ദാഹിയ ഒളിമ്പിക്‌സ് വെങ്കല ജേതാവ് ലോവ്‌ലിന ബോർഗോഹൈൻ എന്നിവരും പുരസ്കാരത്തിന് അർഹരായി.
ഫുട്‌ബോൾ താരം സുനിൽ ഛേത്രി, ക്രിക്കറ്റ് താരം മിതാലി രാജ് എന്നിവരെയും പുരസ്‌കാരത്തിനർഹരായി. പാരാലിമ്പിക് ഷൂട്ടർ അവനി ലേഖാ അടക്കം അഞ്ച് പാരാ അത്‌ലറ്റുകളെയും ഖേൽരത്‌നപുരസ്കാരം നേടി.
ഇന്ത്യൻ ബാറ്റ്‌സ്മാൻ ശിഖർ ധവാൻ അടക്കം 35 കായികതാരങ്ങൾ അർജുന അവാർഡിന് അർഹരായി. ധ്യാൻ ചന്ദ് പുരസ്കാരവും പരിശീലകർക്കുള്ള ദ്രോണാചാര്യ പുരസ്കാരവും മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്.
ഖേൽരത്‌ന പുരസ്കാരം നേടിയ കായിക താരങ്ങൾ
- നീരജ് ചോപ്ര (അത്‌ലറ്റിക്‌സ്)
- രവി ദാഹിയ (ഗുസ്തി)
- പി ആർ ശ്രീജേഷ് (ഹോക്കി)
- ലോവ്ലിന ബോർഗഹെയ്ൻ (ബോക്സിംഗ്)
- സുനിൽ ഛേത്രി (ഫുട്ബോൾ)
- മിതാലി രാജ് (ക്രിക്കറ്റ്)
- പ്രമോദ് ഭഗത് (ബാഡ്മിന്റൺ)
- സുമിത് ആന്റിൽ (ജാവലിൻ)
- ആവണി ലേഖര (ഷൂട്ടിംഗ്)
- കൃഷ്ണ നഗർ (ബാഡ്മിന്റൺ)
- മനീഷ് നർവാൾ (ഷൂട്ടിംഗ്)
- മൻപ്രീക് സിങ് (ഹോക്കി)
ഖേൽരത്‌ന പുരസ്കാരം നേടിയ കായിക താരങ്ങൾ
- അർപീന്ദർ സിംഗ്-അത്ലറ്റിക്സ്
- സിമ്രൻജിത് കൗർ-ബോക്സിംഗ്
- ശിഖർ ധവാൻ-ക്രിക്കറ്റ്
- ഭവാനി ദേവീ ചദലവദാ ആനന്ദ സുന്ദരരാമൻ-ഫെൻസിങ്
- മോണിക്ക- ഹോക്കി
- വന്ദന കതാരിയ- ഹോക്കി
- സന്ദീപ് നർവാൾ- കബഡി
- ഹിമാനി ഉത്തംപരാബ്- മല്ലക്കം
- അഭിഷേക് വർമ്മ-ഷൂട്ടിംഗ്
- അങ്കിത റെയ്ന-ടെന്നീസ്
- ദീപക് പുനിയ-ഗുസ്തി
- ദിൽപ്രീത് സിംഗ്-ഹോക്കി
- ഹർമൻ പ്രീത് സിംഗ്-ഹോക്കി
- രൂപീന്ദർ പാൽ സിംഗ്-ഹോക്കി
- സുരേന്ദർ കുമാർ-ഹോക്കി
- അമിത് രോഹിദാസ്-ഹോക്കി
- ബീരേന്ദ്രലക്ര-ഹോക്കി
- സുമിത്-ഹോക്കി
- നീലകണ്ഠ ശർമ്മ-ഹോക്കി
- ഹാർദിക് സിംഗ്-ഹോക്കി
- വിവേക്സാഗർ പ്രസാദ്-ഹോക്കി
- ഗുർജന്ത് സിംഗ്-ഹോക്കി
- മന്ദീപ് സിംഗ്-ഹോക്കി
- ഷംഷേർ സിംഗ്-ഹോക്കി
- ലളിത് കുമാർ ഉപാധ്യായ-ഹോക്കി
- വരുൺ കുമാർ-ഹോക്കി
- സിമ്രൻജീത് സിംഗ്-ഹോക്കി
- യോഗേഷ് കത്തുനിയ-പാരാ അത്ലറ്റിക്സ്
- നിഷാദ് കുമാർ-പാരാ അത്ലറ്റിക്സ്
- പ്രവീൺ കുമാർ-പാരാ അത്ലറ്റിക്സ്
- സുഹാഷ് യതിരാജ്-പാരാ ബാഡ്മിന്റൺ
- സിംഗ്രാജ് അദാന-പാരാ ഷൂട്ടിംഗ്
- ഭവിന പട്ടേൽ-പാരാ ടേബിൾ ടെന്നീസ്
- ഹർവിന്ദർ സിംഗ്-പാരാ അമ്പെയ്ത്ത്
- ശരദ് കുമാർ-പാരാ അത്ലറ്റിക്സ്
ദ്രോണാചാര്യ പുരസ്കാര ജേതാക്കൾ
ടി.പി.ഔസേഫ്-അത്ലറ്റിക്സ്, സർക്കാർ തൽവാർ- ക്രിക്കറ്റ്, സർപാൽ സിംഗ്-ഹോക്കി, ആശൻ കുമാർ- കബഡി, തപൻ കുമാർ പാണിഗ്രാഹി-നീന്തൽ എന്നിവരാണ് സജീവ സംഭാവനയ്ക്കുള്ള ദ്രോണാചാര്യ പുരസ്കാരം നേടിയവർ.
രാധാകൃഷ്ണൻ നായർ പി-അത്ലറ്റിക്സ്, സന്ധ്യാഗുരുങ്-ബോക്സിംഗ്, പ്രീതം ശിവാച്- ഹോക്കി, ജയ് പ്രകാശ് നാട്ടിയാൽ- പാരാ ഷൂട്ടിംഗ്, സുബ്രഹ്മണ്യൻ രാമൻ- ടേബിൾ ടെന്നീസ് എന്നിവരാണ് ഈ വർഷത്തെ മികച്ച പരിശീലകർക്കുള്ള പുരസ്കാരം നേടിയത്.

