KSDLIVENEWS

Real news for everyone

മുഗു ജംഗ്ഷനിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; തെറിച്ചു വീണ ടാപ്പിങ് തൊഴിലാളി ബസ് കയറി മരിച്ചു

SHARE THIS ON

സീതാങ്കോളി(www.truenewsmalayalam.com) : മുഗു ജംഗ്ഷനിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം, തെറിച്ചു വീണ ടാപ്പിങ് തൊഴിലാളി മരിച്ചു.മലപ്പുറം നിലമ്പൂര്‍ സ്വദേശിയും മുഗു ഉറുമിയില്‍ താമസക്കാരനുമായ ബാബു (53) ആണ് മരിച്ചത്.
അപകടത്തിൽ തെറിച്ചു വീണ ബാബുവിന്റെ ദേഹത്ത് ബസ് കയറി ഇറങ്ങിയതെന്ന സംശയത്തെ തുടര്‍ന്ന് ഒരു സ്വകാര്യ ബസ് കുമ്പള പൊലീസ് കസ്റ്റഡിലെടുത്തു.

ഇന്ന് ഉച്ചയോടെ മുഗു ജംഗ്ഷനിന് സമീപത്ത് കട്ടത്തടുക്ക റോഡില്‍ വെച്ചാണ് അപകടം. ബാബു സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെടുകയായിരുന്നു.
ഭാര്യ: സിന്ധു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!