ജില്ലയിൽ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്ത് 10 മാസം; രോഗികൾ 22,091

കാസർഗോഡ് : ജില്ലയിൽ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്ത് ഡിസംബർ മൂന്നിന് 10 മാസം തികയുന്നു . ജില്ലയിൽ ഇതുവരെയായി 22,091 പേർക്കാണ് രോഗം സ്ഥിരീകരിച്ചത് . ചൈനയിലെ വുഹാനിൽ നിന്നെത്തിയ മെഡിക്കൽ വിദ്യാർഥിക്ക് ഫെബ്രുവരി മൂന്നിനാണ് ജില്ലയിലാദ്യമായി കോവിഡ് സ്ഥിരീകരിച്ചത് . പിന്നീട് കോവിഡിനെതിരെ ജാഗ്രതയോടെയുള്ള പോരാട്ടമാണ് ജില്ല നടത്തിവരുന്നത് . ആദ്യ കോവിഡ് രോഗി ഫെബ്രുവരി 16 ന് രോഗവിമുക്തനായെങ്കിലും , മാർച്ച് പകുതിയോടെ ജില്ലയിൽ പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തുതുടങ്ങി . മാർച്ച് അവസാനത്തോടെ ജില്ലയിൽ കോവിഡ് രോഗികളുടെ ഗ്രാഫ് കുത്തനെ ക യർന്നതോടെ പൊതുജീവിതം ആശങ്കയുടെ കരിനിഴലിലായി . വൈറസ് വ്യാപനം പ്രതിരോധിക്കാൻ നട അടച്ചിടൽ തന്ത്രത്തോട് ജനം 64,447,657 ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഈ ഘട്ടത്തിൽ തുണയായി . സ്വജീവിതം പോലും പണയംവെച്ച് ആരോഗ്യപ്രവർത്തകരും മറ്റുള്ളവരും നടത്തിയ ബോധവത്കരണത്തിന്റെയും നിസ്വാർഥ സേവനത്തിന്റെയും ഫലമായി ജില്ലയിൽ കോവിഡ് രോഗവ്യാപനത്തിന്റ രണ്ടാംഘട്ടത്തിലുള്ള 178 രോഗികളെയും മേയ് 10 ന് രോഗവിമുക്തരാക്കാൻ കഴിഞ്ഞു . ഒരു മരണം പോലും റിപ്പോർട്ട് ചെയ്യാത്ത 165 ദിനങ്ങൾ കാസർകോട് : ജില്ലയിൽ ആദ്യത്തെ 165 ദിവസം ഒരു കോവിഡ് മരണം പോലും റിപ്പോർട്ട് ചെയ്തില്ലെന്നത് ശ്രദ്ധേയമാണ് . ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്ത ഫെബ്രുവരി മൂന്ന് മുതൽ ജൂലൈ 16 വരെ , ജില്ലയിൽ ഒറ്റ കോവിഡ് മരണം പോലും റിപ്പോർട്ട് ചെയ്തിട്ടില്ല . ചില്ലയിൽ ഇതുവരെയായി ( ജൂലൈ 17 മുതൽ ഡിസംബർ രണ്ട് വരെ ) 234 കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്ത് അധികം പേരും 60 വയസ്സിന് മുകളിലുള്ളവരും മറ്റു പല ഗുരുതരമായ അസുഖങ്ങൾക്ക് ചികിത്സയിലുള്ളവരുമാണ് . ഇതുവരെയായി ജില്ലയിൽ രോഗം സ് ഥിരീകരിച്ചതിൽ 93.99 ശതമാനം പേർക്ക് രോഗം ഭേദമായി . നിലവിൽ 1093 പേരാണ് ജില്ലയിൽ കോവിഡ് ചികിത്സയിലുള്ളത് . രോഗം സ്ഥിരീകരിച്ചതിൽ 1.05 ശതമാനം പേർ മാത്രമാണ് മരിച്ചത് . നിതാന്ത ജാഗ്രതയുടെയും പഴുതടച്ച പ്രതിരോധ പ്രവർത്തനങ്ങളുടെയും ഫലമായാണ് ജില്ലയിൽ കോവിഡ് മരണസംഖ്യ നന്നേ കുറഞ്ഞത് . കഴിഞ്ഞ ഒരു മാസത്തോളമായി സംസ്ഥാനത്തുതന്നെ ഏറ്റവും കുറവ് കോവിഡ് റിപ്പോർട്ട് ചെയ്യുന്ന ജില്ലകളിൽ ഒന്നായി മാറാൻ കാസർകോടിന് കഴിഞ്ഞത് ആരോഗ്യ പ്രവർത്തകരും പൊതുസമൂഹവും ഉണർന്ന് പ്രവർത്തിച്ചതി 8 ന്റെ ഫലമായാണ് . 108 പേർക്ക് കോവിഡ് കാസർകോട് : ജില്ലയിൽ ബുധനാഴ്ച 108 പേർക്ക് കൂടി കോവിഡ് -19 പോസിറ്റിവായി . സമ്പർക്കത്തിലൂടെ 104 പേർക്കും വിദേശത്ത് നിന്നെത്തിയ നാലുപേർക്കമാണ് കോവിഡ് നാലുപേർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത് . 33 പേർക്ക് കോവിഡ് നെഗറ്റിവായി . നിരീക്ഷണത്തിൽ 8020 പേർ വീടുകളിൽ 7584 പേരും സ്ഥാപനങ്ങളിൽ 436 പേരുമുൾപ്പെടെ ജില്ലയിലാകെ നിരീക്ഷണത്തിലുള്ളത് 8020 പേരാണ് . പുതിയതായി 561 പേരെ കൂടി നിരീക്ഷണത്തിലാക്കി . സൻറിനൽ സർവേ അടക്കം പുതിയതായി 1288 സാമ്പിളുകൾ കൂടി പരിശോധനക്കയച്ചു . 290 പേരുടെ പരിശോധന ഫലം ലഭിക്കാനുണ്ട് . 519 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി . കോവിഡ് കണക്ക് അജാനൂർ -1 ബളാൽ -4 ചെമ്മനാട് -2 ചെങ്കള -1 ഈസ് എളേരി- 2 കള്ളാർ- 7 കാഞ്ഞങ്ങാട് -14 കാറഡുക്ക -1 കാസർകോട്- 4 കയ്യൂർ ചീമേനി- 1 കിനാനൂർ കരിന്തളം- 6 കോടോം ബേളൂർ- 4 കുറ്റിക്കോൽ- 18 മധൂർ -2 മടിക്കൈ – മംഗൽപാടി- 2 മൊഗ്രാൽപുത്തൂർ മുളിയാർ -3 നീലേശ്വരം- 8 പടന്ന പള്ളിക്കര -4 പനത്തടി – 1 പിലിക്കോട്-3 പുത്തിഗെ -1 ഉദുമ -5 . ഇതര ജില്ലക്കാർ : : കൊല്ലം -1 കൊല്ലം വെളിയം -1 പാലക്കാട് -1 വയനാട് -1 .

