രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 95 ലക്ഷം കടന്നു ; കോവിഡ് മുക്തർ 90 ലക്ഷത്തിലേക്കും ;
24 മണിക്കൂറിനിടെ 35,551 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ; 526 മരണവും

ന്യൂഡല്‍ഹി: തുടര്‍ച്ചയായ ദിവസങ്ങളില്‍ രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 40,000ല്‍ താഴെ. ഇന്നലെ 35,551 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 95,34,965 ആയി ഉയര്‍ന്നതായി കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
24 മണിക്കൂറിനിടെ 526 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 1,38,648 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ 4,22,943 പേരാണ് ചികിത്സയില്‍ കഴിയുന്നത്.
രോഗമുക്തര്‍ 90ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഇതുവരെ 89,73,373 പേരാണ് രോഗമുക്തി നേടിയത്. ഇന്നലെ മാത്രം 40,726 പേര്‍ക്കാണ് അസുഖം ഭേദമായതെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

