KSDLIVENEWS

Real news for everyone

ഇഡി റെയ്ഡ് കർഷക സമരത്തിൽ പ്രതിസന്ധിയിലായ സർക്കാരിന്റെ മുഖം രക്ഷിക്കാൻ ; വിമർശനവുമായി നസറുദ്ദീൻ എളമരം , പ്രതിഷേധവുമായി പ്രവർത്തകർ

SHARE THIS ON

കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി ഓഫീസിലും നോതാക്കളുടെ വീടുകളിലും റെയ്‌ഡ് നടത്തിയ എന്‍ഫോഴ്‌സ്‌മെന്റ് നടപടിയില്‍ പ്രവര്‍ത്തകരുടെ പ്രതിഷേധം. കര്‍ഷക സമരത്തില്‍ പ്രതിസന്ധിയിലായ സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനുളള നടപടിയാണ് റെയ്‌ഡെന്ന് പോപ്പുലര്‍ ഫ്രണ്ട് ദേശീയ സെക്രട്ടറി നസറുദ്ദീന്‍ എളമരം പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ പ്രതിന്ധിയിലാവുമ്ബോള്‍ മുഖം രക്ഷിക്കാന്‍ ഇത്തരം വാര്‍ത്തകള്‍ ഉണ്ടാക്കേണ്ടതുണ്ട്. രാഷ്ട്രീയ പ്രതിയോഗികളെ ഇല്ലാതാക്കാന്‍ ഇ ഡിയെ ഉപയോഗിക്കുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഈ റെയ്ഡ് എന്നാണ് അദ്ദേഹം പറഞ്ഞത്.

സാമ്ബത്തികമായ ആരോപണങ്ങളാണ് ഏത് പ്രസ്ഥാനങ്ങളെയും വ്യക്തികളെയും ഇല്ലാതാക്കാന്‍ ഉപയോഗിക്കുക.

അത് ഭരണകൂടം ചെയ്‌തു കൊണ്ടേയിരിക്കുമെന്നും നസറുദ്ദീന്‍ എളമരം വ്യക്തമാക്കി. അഞ്ച് നേതാക്കളുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. നസറുദ്ദീന്‍ എളമരം, ഒ എം എ സലാം, കരമന അഷ്റഫ് മൗലവി, ഇ എം അബ്ദുറഹ്മാന്‍, പ്രൊഫ പി കോയ എന്നിവരുടെ വീടുകളിലാണ് റെയ്ഡ്. പോപ്പുലര്‍ ഫ്രണ്ടിന്റെ തമിഴ്നാട്, കര്‍ണാടക നേതാക്കളുടെ വീടുകളിലും റെയ്ഡ് നടന്നുവെന്നും നസറുദ്ദീന്‍ എളമരം പറഞ്ഞു.

കരമന അഷ്റഫ് മൗലവിയുടെ പൂന്തുറയിലെ വീട്ടില്‍ കൊച്ചിയില്‍ നിന്നുളള സംഘമാണ് റെയ്ഡ് നടത്തിയത്. ഈ റെയ്ഡിന് ശേഷം സംശയാസ്‌പദമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് രേഖാമൂലം എഴുതി നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!