ഞാൻ പാമ്പിനെ കൊടുത്തതു കൊണ്ടല്ലേ . അവൻ ആ കൊച്ചിനെ കൊന്നത് ; ഉത്രയെ കടിച്ചത് താൻ സൂരജിന് കൊടുത്ത പാമ്പ് തന്നെയെന്ന് തിരിച്ചറിഞ്ഞ് സുരേഷ്

കൊല്ലം : അഞ്ചലില്‍ ഉത്ര എന്ന യുവതിയെ ഭര്‍ത്താവ് സൂരജ് പാമ്ബിനെ കൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തിയ കേസില്‍ മാപ്പ് സാക്ഷിയുടെ വിചാരണ പൂര്‍ത്തിയായി. ഉത്രയെ കടിച്ച മൂര്‍ഖന്റെ ചിത്രങ്ങള്‍ കണ്ട പാമ്ബുപിടിത്തക്കാരന്‍ സുരേഷ് ഇത് താന്‍ സൂരജിന് നല്‍കിയ പാമ്ബാണിതെന്നു കോടതി മുമ്ബാകെ മൊഴി നല്‍കി. അതേസമയം, നിങ്ങള്‍ കൊലപാതകം ചെയ്തിട്ടില്ലല്ലോ എന്ന പ്രതിഭാഗം അഭിഭാഷകന്റെ ചോദ്യത്തിന് ഞാന്‍ പാമ്ബിനെ കൊടുത്തതു കൊണ്ടല്ലേ അവന്‍ ആ കൊച്ചിനെ കൊന്നത് എന്നായിരുന്നു സുരേഷിന്റെ മറുപടി.വധക്കേസിലെ മാപ്പ് സാക്ഷി ആയെങ്കിലും വന്യജീവി സംരക്ഷണ നിയമപ്രകാരം വനംവകുപ്പ് എടുത്ത മൂന്നു കേസില്‍ ഒന്നിന്റെ കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ സുരേഷിന് ഉടനൊന്നും ജയിലില്‍ നിന്നും പുറത്ത് ഇറങ്ങാന്‍ കഴിയില്ല.കഴിഞ്ഞ മേയിലാണ് അഞ്ചല്‍ ഏറം സ്വദേശിനിയായ ഉത്ര കൊല്ലപ്പെട്ടത്.സ്ത്രീധനം നഷ്ടമാക്കാതെ ഭിന്നശേഷിക്കാരിയായ ഭാര്യയെ ഒഴിവാക്കാനാണ് സൂരജ് പാമ്ബിനെ ഉപയോഗിച്ച് ഉത്രയെ കൊലപ്പെടുത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

