KSDLIVENEWS

Real news for everyone

കാസർഗോഡ് ജില്ലയിൽ ഇന്ന് 90 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 87 പേർക്കും. 60 പേർക്ക് രോഗമുക്തി

SHARE THIS ON

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, കാസര്‍കോട്
വാര്‍ത്താക്കുറിപ്പ് 03.12.2020

ജില്ലയില്‍ 90 പേര്‍ക്ക് കോവിഡ്, 60 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ 60 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 87 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും വിദേശത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. 60 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 8126 പേര്‍

വീടുകളില്‍ 7723 പേരും സ്ഥാപനങ്ങളില്‍ 403 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 8126 പേരാണ്. പുതിയതായി 591 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1408 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 304 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 485 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 108 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 94 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

22181 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1060 പേര്‍ വിദേശത്ത് നിന്നെത്തിയവരും 829 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരുമാണ്. 20292 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 20824 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 234 ആയി. നിലവില്‍ 1123 പേരാണ് കോവിഡ് ചികിത്സയിലുള്ളത്.ഇതില്‍ 789 പേര്‍ വീടുകളില്‍ ചികിത്സയിലാണ്.

വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍

അജാനൂര്‍- 2
ബളാല്‍- 1
ചെമ്മനാട്-4
ചെങ്കള-2
ചെറുവത്തൂര്‍-1
കാഞ്ഞങ്ങാട്-14
കാസര്‍കോട്- 3
കയ്യൂര്‍ ചീമേനി- 4
കിനാനൂര്‍ കരിന്തളം-4
കുമ്പള- 1
കുറ്റിക്കോല്‍- 1
മടിക്കൈ- 3
മംഗല്‍പാടി- 1
മൊഗ്രാല്‍പുത്തൂര്‍- 3
നീലേശ്വരം- 21
പടന്ന- 2
പള്ളിക്കര- 2
പനത്തടി- 1
പിലിക്കോട്- 5
ഉദുമ- 1
വലിയപറമ്പ-3
വെസ്റ്റ് എളേരി-11

വ്യാഴാഴ്ച കോവിഡ് ഭേദമായവരുടെ വിവരങ്ങള്‍

അജാനൂര്‍-5
ബളാല്‍-3
ബേഡഡുക്ക-3
ചെമ്മനാട്-3
കള്ളാര്‍-1
കാഞ്ഞങ്ങാട്-3
കാസര്‍കോട്-2
കയ്യൂര്‍ ചീമേനി-4
കിനാനൂര്‍ കരിന്തളം-1
കോടോംബേളൂര്‍-18
കുമ്പള-1
മടിക്കൈ-1
മൊഗ്രാല്‍പുത്തൂര്‍-1
മുളിയാര്‍-4
പടന്ന-2
പിലിക്കോട്-2
തൃക്കരിപ്പൂര്‍-3
ഉദുമ-2
വെസ്റ്റ് എളേരി-2

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!