‘പലതവണ മര്‍ദ്ദനമേറ്റു’; കര്‍ഷക പ്രക്ഷോഭത്തിലെ വൈറല്‍ ചിത്രത്തിലെ കര്‍ഷകന്‍

ന്യൂഡൽഹി: ഡൽഹിയിൽ കർഷക പ്രക്ഷോഭത്തിനിടയിൽ ഒരു വയോധികനെ പോലീസ് ലാത്തിയുമായി ഓടിക്കുന്ന ചിത്രം വൈറലായിരുന്നു. എന്നാൽ യഥാർത്ഥത്തിൽ അദ്ദേഹത്തിന് മർദ്ദനമേറ്റിരുന്നോ എന്ന് ചില ബിജെപി പ്രവർത്തകർ ചോദിച്ചിരുന്നു. കർഷകന് മർദ്ദനം ഏറ്റിട്ടില്ല എന്ന വ്യക്തമാക്കി ബിജെപിയുടെ സോഷ്യൽ മീഡിയ മേധാവി അമിത് മാളവ്യ വീഡിയോയും പോസ്റ്റ് ചെയ്തിരുന്നു.
എന്നാൽ തനിക്ക് ലാത്തികൊണ്ട് പലതവണ മർദ്ദനം ഏറ്റതായും ശരീരത്തിൽ മുറിവേറ്റ പാടുകളുണ്ടെന്നും കർഷകനായ സുഖ്ദേവ് സിങ് എൻഡിടിവിയോട് പറഞ്ഞു. “അവർ ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. ലാത്തി ഉപയോഗിച്ച് ശരീരത്തിലും കാലിലും പുറത്തും അടിച്ചു.” – സുഖ്ദേവ് സിങ് പറഞ്ഞു.
സിആർപിഎഫ് ഉദ്യോഗസ്ഥരിൽ നിന്ന് സുഖ്ദേവ് സിങ്ങിന് മർദ്ദനമേൽക്കുന്ന ചിത്രമാണ് രാഹുൽ ഗാന്ധി ഉൾപ്പെടെ നിരവധി കോൺഗ്രസ് നേതാക്കൾ ട്വീറ്റ് ചെയ്തത്. എന്നാൽ ഫോട്ടോ പകുതി സത്യമാണെന്നും കർഷകന് മർദ്ദനമേറ്റിട്ടില്ലെന്നുമാണ് വീഡിയോ ഉൾപ്പെടുത്തി അമിത് മാളവ്യ ട്വീറ്റ് ചെയ്തത്.

