സോളാർ പീഡനക്കേസിൽ ക്രൈംബ്രാഞ്ച് പുനരന്വേഷണം തുടങ്ങി

സോളാര്‍ പീഡനക്കേസിലെ അന്വേഷണം ഇടവേളയ്ക്ക് ശേഷം ക്രൈംബ്രാഞ്ച് പുനരാരംഭിച്ചു. ഇതിന് പിന്നാലെ, പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. മുന്‍ മന്ത്രി എ.പി അനില്‍കുമാറിനെതിരെ സോളാര്‍ സംരംഭക നല്കിയ പീഡന പരാതിയിലാണ് നിര്‍ണായക നടപടി. കേസ് സംബന്ധിച്ച ശരണ്യാ മനോജിന്റെ വെളിപ്പെടുത്തല്‍ രാഷ്ട്രീയ നാടകമെന്ന് പരാതിക്കാരി ആരോപിച്ചു.
ഉമ്മന്‍ ചാണ്ടി, എ.പി അനില്‍കുമാര്‍, കെ.സി വേണുഗോപാല്‍, എ.പി അബ്ദുള്ളക്കുട്ടി എന്നിവര്‍ക്കെതിരായ പരാതികളില്‍ ഉറച്ചു നില്‍ക്കുന്നതായും പരാതിക്കാരി പറഞ്ഞു. സോളാര്‍ കേസ് പ്രതി കൂടിയായ പരാതിക്കാരിയെ മുന്‍ മന്ത്രി എ.പി അനില്‍ കുമാര്‍ വിവിധയിടങ്ങളില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് നല്കിയ പരാതി.

