കർഷകർക്ക് ബി.ജെ.പിയിൽ നിന്ന് സർട്ടിഫിക്കറ്റ് ആവശ്യമില്ല ; സുഖ്ബീർ സിംഗ് ബാദൽ

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരെ ഖാലിസ്ഥാനികളുമായി താരതമ്യപ്പെടുത്തിയ ബിജെപി നേതാവിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശിരോമണി അകാലി ദള്‍ പ്രസിഡണ്ട് സുഖ്ബീര്‍ സിംഗ് ബാദല്‍.
”ഇത് രാജ്യത്തെ കര്‍ഷകര്‍ക്ക് വലിയ അപമാനമാണ്. അവര്‍ നമ്മുടെ കര്‍ഷകരെ ദേശവിരുദ്ധര്‍ എന്ന് വിളിക്കാന്‍ എത്രമാത്രം ധൈര്യപ്പെടുന്നു? ദേശവിരുദ്ധരായി ആരെയെങ്കിലും പ്രഖ്യാപിക്കാന്‍ ബി.ജെ.പിക്കോ മറ്റാര്‍ക്കോ അവകാശമുണ്ടോ? അവരില്‍ നിന്ന് ആര്‍ക്കെങ്കിലും ഒരു സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമുണ്ടോ? കര്‍ഷകര്‍ ഈ രാഷ്ട്രം കെട്ടിപ്പടുത്തു. അവര്‍ ജനങ്ങളെ പരിപോഷിപ്പിച്ചു, ഇപ്പോള്‍ നിങ്ങള്‍ അവരെ ദേശവിരുദ്ധര്‍ എന്ന് വിളിക്കുന്നു. അവരെ ദേശവിരുദ്ധര്‍ എന്ന് വിളിക്കുന്ന ആളുകള്‍ തന്നെയാണ് യഥാര്‍ത്ത ദേശവിരുദ്ധര്‍” -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

