ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ജനറല്‍ ആശുപത്രിയിലേക്ക് പുതുവഴി ഒരുങ്ങുന്നു

കാസർകോട്: ഗതാഗതകുരുക്ക് ഒഴിവാക്കാനും രോഗികൾക്ക് സൗകര്യാർത്ഥവും
കാസർകോട് ജനറൽ ആസ്പത്രിയിലേക്ക് പുതിയ പാത ഒരുങ്ങുന്നു. കാസർകോട് ആനവാതുക്കൽ റോഡിൽ നിന്നാണ് ജനറൽ ആസ്പത്രിയിലേക്ക് പുതിയ പാത
നിർമ്മിക്കുന്നത്. നഗരസഭക്ക് കീഴിൽ 33 ലക്ഷം രൂപ ചെലവിലാണ് കോൺക്രീറ്റ് റോഡ്
നിർമ്മിക്കുന്നത്. പ്രവൃത്തി ഉടൻ
ആരംഭിക്കുമെന്ന് നഗരസഭാ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഖാലിദ് പച്ചക്കാട് അറിയിച്ചു. പുതിയ റോഡ്
പൂർത്തിയാകുന്നതോടെ ആസ്പത്രിയിലേക്കുള്ള പ്രവേശനം പ്രധാന കവാടത്തിലൂടെയും തിരിച്ച് പോക്ക് പുതിയ റോഡിലൂടെയുമായി ക്രമീകരിച്ചേക്കും. നഗരത്തിലെ
ഗതാഗതകുരുക്കിനും പരിഹാരമാവും. അതേ സമയം ജനറൽ ആസ്പത്രിയിലെ മോർച്ചറിക്കും ആധുനിക രീതിയിലുള്ള കെട്ടിടത്തിനും അനുമതിയായിട്ടുണ്ട്. എൻ.എ. നെല്ലിക്കുന്ന് എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം പണിയുക. പ്രധാന കവാടത്തിന് സമീപത്തായാണ് പുതിയ മോർച്ചറി നിർമ്മിക്കുക.

