KSDLIVENEWS

Real news for everyone

പരിഷ്കൃത സമൂഹത്തിന് അനുയോജ്യമാം വിധം പോലീസ് സംവിധാനം പുരോഗമിച്ചിട്ടുണ്ടെന്ന് എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ കെ എം അബ്ബാസ്

SHARE THIS ON

കുമ്പള: പരിഷ്കൃത സമൂഹത്തിനു അനുയോജ്യമാം വിധം പോലീസ് സാവിധനം പുരോഗമിച്ചിറ്റുണ്ടെന്നു എഴുത്ത്കാരനും മാധ്യമ  പ്രവർത്തകനുമായ കെ എം അബ്ബാസ് അഭിപ്രായപ്പെട്ടു.

പോലീസിൽ നിന്ന് റിട്ടയർ ചെയ്ത കെ വി ഗംഗാധരന് ദുബൈ മലബാർ കലാ സാംസ്കാരിക വേദി നൽകിയ അനുമോദന ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

പോലീസിൽ കൊളോണിയൽ സ്വഭാവം കുറേയേറെ മാറിയിട്ടുണ്ട്. സൗമ്യ സമീപനത്തിലൂടെ സമൂഹത്തിൽ സേവന തത്പരരായ അനേകം പേരെ സേനയിൽ കാണാനാകും. അതേസമയം കുറ്റാന്വേഷണത്തിൽ വൈദഗ്ധ്യം കാത്തുസൂക്ഷിക്കുകയും ചെയ്യുന്നു. ക്രമvസമാധാന പാലനത്തിന് ജനങ്ങളെക്കൂടി വിശ്വാസത്തിലെടുത്തു മുന്നോട്ടു പോയാൽ കേരള പോലീസ് ലോകത്തിന് മാതൃകയാകുമെന്നും കെ എം അബ്ബാസ് പറഞ്ഞു.മഞ്ചേശ്വരം എം എൽ എ എ കെ എം അശ്റഫ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. കുമ്പള പഞ്ചായത്ത് പ്രസിഡൻറ് ത്വാഹിറ യൂസുഫ് അധ്യക്ഷത വഹിച്ചു. വേദി ജനറൽ കൺവീനർ അശ്റഫ് കർള സ്വാഗതം പറഞ്ഞു. പുതു വത്സരത്തെ വരവേറ്റു കൊണ്ട് കേക്ക് മുറിച്ചു ആഘോശിച്ചു. ചടങ്ങിൽ  നിർദന കുട്ടിയുടെ ചികിത്സക്കുള്ള സാമ്പത്തികസഹായവും വിതരണം ചെയ്തു

വർഷങ്ങളായി കേരളോത്സവ കലാമത്സര വേദികളിൽ  നിറഞ്ഞു നിൽക്കുന്ന സഹോദരിമാരയ ശിവാനി രവിന്ത്രൻ, ശിഫാലി രവിന്ത്രൻഎന്നിവരെ അനുമോദിച്ചു കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസ്ഡ് നാസർ മൊഗ്രാൽ, കുമ്പള അടിഷണൽ എസ് ഐ വിജയൻ, എ എസ് ഐ പ്രസാദ്, ജന പ്രതിനിധികൾ സാമൂഹിക സാംസ്കാരിക വ്യവസായ രംഗത്തെ പ്രമുരായ ഗഫൂർ ഏരിയാൽ, എ കെ ആരിഫ്, ബി എൻ മുഹമ്മദ്‌ അലി, അഷ്‌റഫ്‌ കൊടിയമ്മ, ബി എ റഹ്മാൻ, പ്രേമലത, സഫൂറ, ജമീല സിദ്ദീഖ്, യുസഫ് ഉളുവാർ,സുലോചന. രവി രാജ്. സത്താർ മാസ്റ്റർ. ലത്തീഫ് മാസ്റ്റർ, കെ എം അസീസ്, സുലോചന. മുഹമ്മദ് കുഞ്ഞി, നിസാം കൊടിയമ്മ. ഷംസു വളവിൽ.ഹുസൈൻ ഉൾവർ സംസാരിച്ചു കെ വി യുസഫ് നന്ദി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!