KSDLIVENEWS

Real news for everyone

തോല്‍വിയുടെ ഉത്തരവാദിത്തം നേതൃത്വം നല്‍കിയവര്‍ക്ക്- കെ.സി ജോസഫ്

SHARE THIS ON

കോട്ടയം: കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന നേതാവ് കെ.സി ജോസഫ്. പാർട്ടിയിൽ പുനഃസംഘടന വേണമെന്നും രാഷ്ട്രീയ കാര്യ സമിതി ഉടൻ വിളിച്ച് ചേർക്കണമെന്നും കെ.സി ജോസഫ് ആവശ്യപ്പെട്ടു.

നേതൃത്വം നൽകിയവർക്ക് തോൽവിയിൽ ഉത്തരവാദിത്തമുണ്ടെന്നും തൊലിപ്പുറത്തെ ചികിത്സ കൊണ്ട് കാര്യമില്ലെന്നും കെ.സി ജോസഫ് പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിലെ ജയത്തിൽ മതി മറന്ന നേതൃത്വം തദ്ദേശ തെരഞ്ഞെടുപ്പ് പരാജയം മൂടി വെക്കാൻ ശ്രമിച്ചു.

ഘടകകക്ഷികളെയും കെ.സി ജോസഫ് വിമർശിച്ചു. എണ്ണം തികക്കാൻ ഘടകക്ഷികൾക്ക് സീറ്റ് നൽകിയിട്ട് കാര്യമില്ലെന്നായിരുന്നു കെ.സി ജോസഫിന്‍റെ വിമർശനം. 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!