KSDLIVENEWS

Real news for everyone

കാന്തപുരത്തിന് ഫുജൈറ ഹോളി ഖുർആൻ വ്യക്തിത്വ പുരസ്‌കാരം

SHARE THIS ON

ഫുജൈറ: ഫുജൈറ സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ സംഘടിപ്പിക്കുന്ന ഹോളി ഖുർആൻ പാരായണ പരിപാടിയുടെ ഭാഗമായി ഏർപ്പെടുത്തിയ അന്താരാഷ്​ട്ര ഇസ്മി​ലാമിക വ്യക്തിത്വ പുരസ്‌കാരം ശൈഖ് സായിദ് ഇൻറർനാഷനൽ പീസ് ഫോറം ചെയർമാൻ കാന്തപുരം എ.പി അബൂബക്കർ മുസ്​ലിയാർക്ക്.
ഫുജൈറ കിരീടവകാശി ശൈഖ് മുഹമ്മദ്‌ ബിൻ അഹമ്മദ് ബിൻ ശർഖിയുടെ മുഖ്യ കാർമികത്വത്തിൽ പ്രവർത്തിക്കുന്ന അസോസിയേഷ​​േൻറതാണ്​ അവാർഡ്​. വിദ്യാഭ്യാസ സമാധാന ജീവകാരുണ്യ മേഖലകളിൽ ഇന്ത്യ- യു.എ.ഇ സൗഹാർദം സജീവമാക്കുന്നതിൽ 50 വർഷമായി കാന്തപുരം നടത്തുന്ന പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്‌കാരമെന്ന് ഫുജൈറ സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ പ്രസിഡൻറ്​ ഖാലിദ് അൽ ദൻഹാനി പറഞ്ഞു. ചൊവ്വാഴ്ച രാത്രി ഒമ്പതിന്​ സെൻറർ ആസ്​ഥാനത്ത്​ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!