രോഗവ്യാപനം ഇനിയും കൂടിയേക്കും; സ്റ്റോക്കുള്ളത് 2.40 ലക്ഷം ഡോസ് വാക്സീൻ

തിരുവനന്തപുരം∙ സംസ്ഥാനത്ത് രണ്ടു ദിവസത്തേക്കുള്ള വാക്സീൻ കൂടി സ്റ്റോക്കുണ്ടെന്ന് പിണറായി വിജയൻ. 2.40 ലക്ഷം ഡോസ് വാക്സീനാണ് സ്റ്റോക്കുള്ളത്. കൂടുതൽ വാക്സീൻ എത്തുമെന്നാണ് പ്രതീക്ഷ. റിട്ടേണിങ് ഓഫിസർമാരെയും കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കും. രോഗവ്യാപനം ഇനിയും കൂടിയേക്കുമെന്നും അദ്ദേഹം പറഞ്ഞു.