KSDLIVENEWS

Real news for everyone

ഗസ്സയുടെ വേദനയും ഇസ്രായേലിന്റെ ക്രൂരതയും ലോകത്തിന് മുന്നിലെത്തിച്ചു; യുനെസ്കോ പ്രസ് ഫ്രീഡം പുരസ്കാരം ഫലസ്തീൻ മാധ്യമപ്രവര്‍ത്തകര്‍ക്ക്

SHARE THIS ON

അന്താരാഷ്ട്ര തൊഴിലാളിദിനത്തില്‍ സംസാരിക്കവെ കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഗസ്സയിലെ ഇസ്രായേല്‍ അതിക്രമത്തിന് മുന്നില്‍ ലോകരാജ്യങ്ങള്‍ നിഷ്‌ക്രിയരായി നില്‍ക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

‘ഇസ്രായേലുമായുള്ള എല്ലാ നയതന്ത്രബന്ധവും മുറിക്കുകയാണെന്ന് നിങ്ങള്‍ക്ക് മുന്നില്‍ ഞാൻ പ്രഖ്യാപിക്കുന്നു. വംശഹത്യക്ക് നേതൃത്വം നല്‍കുന്ന ഒരു സർക്കാരും പ്രസിഡന്റുമാണ് ഇസ്രായേലിലേത്’-പെട്രോ പറഞ്ഞു.

ഇരുട്ടിന്റെയും നിരാശയുടെയും ഈ കാലഘട്ടത്തില്‍ പ്രതിസന്ധി നിറഞ്ഞ സാഹചര്യങ്ങളില്‍ റിപ്പോർട്ട് ചെയ്യുന്ന ഫലസ്തീൻ മാധ്യമപ്രവർത്തകർക്ക് ഐക്യദാർഢ്യത്തിന്റെയും അംഗീകാരത്തിന്റെയും ശക്തമായ സന്ദേശം പങ്കിടാൻ ഞങ്ങള്‍ ആഗ്രഹിക്കുന്നു’ -ഇന്റർനാഷനല്‍ ജൂറി ഓഫ് മീഡിയ പ്രഫഷനല്‍സിന്റെ ചെയർമാൻ മൗറീഷ്യോ വെയ്ബെല്‍ പറഞ്ഞു. മനുഷ്യത്വം എന്ന നിലയില്‍ അവരുടെ ധൈര്യത്തോടും അഭിപ്രായ സ്വാതന്ത്ര്യത്തോടുള്ള പ്രതിബദ്ധതയോടും ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ദുഷ്കരവും അപകടകരവുമായ സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്ന മാധ്യമപ്രവർത്തകരുടെ അചഞ്ചലമായ പ്രവർത്തനങ്ങള്‍ക്കുള്ള ആദരവായിട്ടാണ് ഈ അവാർഡ് നല്‍കുന്നതെന്ന് യുനെസ്കോ ഡയറക്ടർ ജനറല്‍ ഓഡ്രി അസോലെ പറഞ്ഞു. ലോകമെമ്ബാടുമുള്ള മാധ്യമപ്രവർത്തകർക്ക്, വിവരങ്ങള്‍ അറിയിക്കാനും അന്വേഷിക്കാനും അവരുടെ പ്രവർത്തനങ്ങള്‍ തുടരാൻ കഴിയുമെന്ന്

തുടരാൻ കഴിയുമെന്ന് ഉറപ്പാക്കാനും കൂട്ടയ പ്രവർത്തനത്തിന്റെ പ്രധാന്യത്തെക്കുറിച്ച്‌ ബോധിപ്പിക്കാനും ഈ വർഷത്തെ അവാർഡ് നമ്മെ ഓർമ്മിപ്പിക്കുകയാണെന്ന് അവർ കൂട്ടിച്ചേർത്തു.

1997 മുതലാണ് ഈ പുരസ്കാരം സമ്മാനിക്കുന്നത്. ലോകമെമ്ബാടുമുള്ള മാധ്യമ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും അവരുടെ ശ്രദ്ധേയമായ പ്രവർത്തനങ്ങളെ പിന്തുണക്കുകയുമാണ് പുരസ്കാരത്തിന്റെ ലക്ഷ്യം. 1986ല്‍ കൊല്ലപ്പെട്ട കൊളംബിയൻ മാധ്യമപ്രവർത്തകൻ ഗില്ലെർമോ കാനോ ഇസാസയുടെ സ്മരാണാർഥമാണ് അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്.

ഒക്ടോബർ ഏഴിന് ശേഷം ഇസ്രായേലിന്റെ നേതൃത്വത്തില്‍ വലിയ ക്രൂരതകളും ആസൂത്രിത വംശഹത്യയുമാണ് ഗസ്സയില്‍ അരങ്ങേറുന്നത്. ഇതിന്റെ ഞെട്ടിക്കുന്ന കാഴ്ചകളും ജനങ്ങളുടെ വേദനയും ലോകത്തിന് മുന്നില്‍ എത്തിക്കുന്ന ധീരമായ പ്രവർത്തനമാണ് ഫലസ്തീനിലെ

ഫലസ്തീനിലെ മാധ്യമപ്രവർത്തകർ നിർവഹിക്കുന്നത്. ഇതിനായി അവർക്ക് വലിയ വില നല്‍കേണ്ടി വരുന്നുണ്ട്. പലർക്കും ജീവൻ തന്നെ നഷ്ടപ്പെട്ടു.

141 മാധ്യമപ്രവർത്തകർ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. കൂടാതെ നിരവധി പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതിന് പുറമെ മാധ്യമപ്രവർത്തകരുടെ കുടുംബാംഗങ്ങളെയും വീടുകളെയും ഇസ്രായേല്‍ സൈന്യം ലക്ഷ്യമിടുന്നുണ്ട്. മാധ്യമ സ്ഥാപനങ്ങളും സൈന്യം തകർത്തു.

ഫലസ്തീൻ ജനതയുടെ പ്രശ്നങ്ങള്‍ ലോകത്തിന് മുന്നില്‍ നിന്ന് മറയ്ക്കാനും വസ്തുതകളെ വളച്ചൊടിക്കാനും ഇസ്രായേല്‍ സൈന്യത്തിന്റെ ക്രൂരതകളെ മായ്ച്ചുകളയാനുാമയി മാധ്യമപ്രവർത്തകരെ ഇസ്രായേല്‍ ബോധപൂർവം ലക്ഷ്യമിടുകയാണെന്ന് ഗസ്സയിലെ സർക്കാർ മീഡിയ ഓഫിസ് ആരോപിക്കുന്നു. ഗസ്സയില്‍ മാധ്യമപ്രവർത്തകർക്കെതിരായ സൈന്യത്തിന്റെ നടപടിയില്‍ അന്താരാഷ്ട്ര

പത്രപ്രവർത്തക ഫെഡറേഷൻ അപലപിച്ചിരുന്നു.

ഗസ്സയുടെ വേദന പകർത്തിയ റോയിട്ടേഴ്സ് ഫോട്ടോഗ്രഫർ മുഹമ്മദ് സലേമിന് ഈ വർഷത്തെ മികച്ച ചിത്രത്തിനുള്ള വേള്‍ഡ് പ്രസ് ഫോട്ടോ അവാർഡ് ലഭിച്ചിരുന്നു. ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട അഞ്ച് വയസ്സുള്ള കുഞ്ഞിന്റെ മൃതദേഹം മടിയില്‍വെച്ച്‌ വിങ്ങിപ്പൊട്ടുന്ന പലസ്തീൻ വനിതയുടെ ചിത്രത്തിനായിരുന്നു പുരസ്കാരം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!