KSDLIVENEWS

Real news for everyone

ഇന്ധന വില സെഞ്ചുറിയടിച്ചിട്ടും വിപ്ലവകാരികൾക്കും, രാഷ്ട്രീയക്കാർക്കും മൗനം! ✒️ സിറാജ് ചൗക്കി

SHARE THIS ON

മൗനം വിദ്വാന് ഭൂഷണം എന്നത് ഇവിടെ പ്രാവർത്തികമാക്കുകയോ എന്നൊരു സംശയം

2014 ൽ എൻ ഡി എ അധികാരത്തിലേറുമ്പോൾ വലിയൊരു വാഗ്ദാനം രാജ്യത്തെ പെട്രോൾ വില ഫിഫ്റ്റിയാക്കുമെന്നായിരുന്നു

അന്ന് അവർക്ക് സെഞ്ചുറിയാക്കുമെന്നത് നമ്മുക്ക് ഫിഫ്റ്റിറ്റിയെന്നായിപ്പോയതായിരിക്കും എന്ന് വിജാരിക്കുന്നതാ നല്ലത്

ഇന്ന് അവർ ഡബിൾ ഫിഫ്റ്റി കൊണ്ട് സെന്റുറി തികച്ചിരിക്കുന്നു….വൈകാതെ കേരളത്തിലും പ്രതീക്ഷിക്കാം.

അധികാരത്തിലേറുന്നതിന്ന് മുമ്പ് കാള വണ്ടി സമരം നടത്തിയവർ ഇന്ന് സെന്റുറി തികയ്ക്കുമ്പോൾ ഹെലികോപ്റ്ററിലായിരുന്നു പറന്നത്

ജനങ്ങളെ കബളിപ്പിച്ച് കള്ള വാഗ്ദാനം നൽകി അധികാരത്തിന്റെ നുര ബാധിച്ച് ഇന്ന് രാജ്യത്തെ കോർപ്പറേറ്റുകൾക്ക് അടിയറ വെച്ചിരിക്കുകയാണവർ.

രാജ്യത്തെ വിറ്റ് തുലക്കാൻ ഇന്ന് പൊതു മേഘലാ സ്ഥാപനങ്ങളായി ഒന്നും ഇല്ല…..

എന്നാലും നമ്മുടെ നാട്ടിലെ മതേതര സോഷ്യലിസ്റ്റ്, വിപ്ലവ രാഷ്ട്രീയ പ്രസ്ഥാനങ്ങളൊക്കെയും മൗനികളാണ്.

ഫിസിക്കലല്ലാത്ത പ്രതിഷേധങ്ങൾക്ക് എമ്പാടും പ്ലാറ്റ്ഫോമുള്ള ഈ കാലത്ത് ആരും പ്രതികരിച്ച് കാണുന്നില്ല…

ലോക്ഡൗണും കോവിഡും ഓൺലൈൻ പ്രതിഷേധങ്ങൾക്ക് എന്ത് തടസ്സം…? മന്ത്രിസഭ ഉണ്ടാക്കാനും, ഉണ്ടായതിനെ താഴെയിറക്കാനും ഇന്ന് സോഷ്യൽ ഫ്ലാറ്റ് ഫോമല്ലെ തിരഞ്ഞെടുക്കുന്നത്.

ജനങ്ങൾ തിരഞ്ഞെടുത്തയച്ച ജന പ്രതിനിധികൾക്കൊന്നും ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ച് കൂടെ ? ആരാണ് പ്രതികരിക്കേണ്ടത്….

എം.പിമാർക്കും, മന്ത്രിമാർക്കും എം.എൽ എമാർക്കും പെട്രോൾ അലവൻസായി ലക്ഷങ്ങൾ വർഷത്തേക്ക് ലഭിക്കുന്നത് കൊണ്ടായിരിക്കും ഈ വിഷയത്തിൽ ഒരു ജനകീയ പ്രക്ഷോഭത്തിന് മുതിരാത്തത്!

അല്ലേലും ഇവരൊക്കെ വോട്ട് തന്ന് വിജയിപ്പിച്ച ജനങ്ങളെ മറന്നുവോ ?

കേരളത്തിൽ പെട്രോൾ വില 96.81 ൽ എത്തി നിൽക്കുമ്പോഴും പ്രതികരിക്കാതെ നിൽക്കുന്നത് ഇവിടത്തെ സാധാരണ ജനങ്ങൾ അനുഭവിക്കട്ടെ എന്നാണോ ?

ഒരു ലിറ്റർ പെട്രോളിൽ ശരാശരി മൈലേജ് പോലും കിട്ടാതെ വാഹനമോടിക്കുന്നവന്റെ കാര്യം കട്ടപ്പൊക

ഇങ്ങനെ പോയാൽ ഇനി സൈക്കിൾ യുഗത്തിലേക്ക് പോകേണ്ടി വരുമെന്നതിൽ സംശയം വേണ്ട.

പൊതുസമൂഹം പ്രതികരിച്ചാൽ ഏത് വിലക്കയറ്റവും താഴോട്ട് വരിക തന്നെ ചെയ്യും.

വിപ്ലവകാരികളേ ഇനി നിങ്ങൾക്ക് പറ്റിയ പേരാണ് മൗനീ ബാബമാർ എന്നത്…..അത് നിങ്ങളാണെന്ന് ഇപ്പോൾ മനസിലായി….

കേരളത്തിൽ ഇന്ധന വില സെഞ്ചുറിയടിച്ചാൽ പ്രതികരണവുമായി വരുന്നവരെ ഓടിച്ചിട്ട് തല്ലണം എന്ന് മാത്രം !

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!