ആലപ്പുഴയിൽ വീട്ടിൽ നിന്ന് മാരകായുധങ്ങളും സ്ഫോടക വസ്തുക്കളും പിടികൂടി; രണ്ട് പേർ കസ്റ്റഡിയിൽ

ആലപ്പുഴയിൽ മാരകായുധങ്ങളും സ്ഫോടക വസ്തുക്കളും പിടികൂടി. ഇരവുകാട് ബൈപ്പാസിന് സമീപം ഒരു വീട്ടിൽ ഒളിപ്പിച്ച നിലയിലായിരുന്നു വടിവാളുകളും സ്ഫോടക വസ്തുക്കളും. ഇവിടെ നിന്ന് മയക്കുമരുന്നും കണ്ടെത്തി. രണ്ട് പേർ പോലീസ് പിടിയിലായിട്ടുണ്ട്. മറ്റുള്ളവർ ഓടിരക്ഷപ്പെട്ടു.
പിടിയിലായവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. പിടിച്ചെടുത്തവയിൽ 20 ഗ്രാം എംഡിഎംഎയും ലഹരിഗുളികകളും വെടിമരുന്നുമുണ്ട്. ഇന്നലെ രാത്രി നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. ഓടി രക്ഷപ്പെട്ടവരിൽ ഒരാളായ രഞ്ജിത്താണ് സംഘത്തിലെ പ്രധാനിയെന്ന് കരുതുന്നു
ക്വട്ടേഷൻ സംഘത്തിലുള്ളവരാണ് പിടിക്കപ്പെട്ടതെന്നാണ് പോലീസ് കരുതുന്നത്. ബോംബ് നിർമാണ സാമഗ്രികൾ, മഴു, സ്വർണം, പണം എന്നിവയും പിടിച്ചെടുത്തവയിലുണ്ട്

