KSDLIVENEWS

Real news for everyone

കോവിഡ് മൂന്നാം തരംഗം: ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ഭീഷണി ഉയര്‍ത്തിയേക്കാമെന്ന് മുന്നറിയിപ്പ്

SHARE THIS ON

പുരം: മൃഗശാലയില്‍ രാജവെമ്ബാലയുടെ കടിയേറ്റ് അനിമല്‍ കീപ്പറായ ഹര്‍ഷാദ് (45) മരിച്ച സംഭവത്തില്‍ മന്ത്രി ജെ. ചിഞ്ചുറാണിക്ക് മൃഗശാല ഡയറക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. രാജവെമ്ബാലയുടെ ചെറിയ കൂടിന്റെ വാതില്‍ അടയ്ക്കാതെ വൃത്തിയാക്കിയതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശനം. സി.സി ടിവി ദൃശ്യങ്ങളിലൂടെയാണ് ഇക്കാര്യം വ്യക്തമായത്. മൂന്ന് പേജുള്ള റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.15ന് ഹര്‍ഷാദ് വലിയ കൂട്ടിലേക്ക് ക്ലീനിംഗിനായി കയറുമ്ബോള്‍ അതിനുള്ളില്‍ പാമ്ബില്ലെന്ന് കാമറ ദൃശ്യങ്ങളില്‍ വ്യക്തമാണ്. പാമ്ബിനെ പിന്നിലെ ചെറിയ കൂട്ടിലേക്ക് മാറ്റിയാണ് ക്ലീനിംഗ് നടത്തിയത്. ജീവനക്കാര്‍ ശബ്ദം കേട്ട് എത്തിയപ്പോള്‍ ഹര്‍ഷാദ് പിടയ്ക്കുകയായിരുന്നു. കൈയുടെ തൊട്ടുതാഴെ പാമ്ബിന്റെ കാഷ്ടത്തിന്റെ അവശിഷ്ടമുണ്ടായിരുന്നു. ചെറിയ കൂടിന്റെ വാതില്‍ അടച്ചിരുന്നില്ല. വലിയ കൂട്ടിലേക്കു പാമ്ബിനെ മാറ്റി വാതില്‍ ലോക്ക് ചെയ്യാതെ ചെറിയ കൂട്ടില്‍ കൈയിട്ടതാണ് അപകടകാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മാര്‍ക്കറ്റ് റോഡിലെ വാടകവീട്ടിലാണു ഹര്‍ഷാദിന്റെയും കുടുംബത്തിന്റെയും താമസം. ഏറെക്കാലം താല്‍ക്കാലിക ജീവനക്കാരനായിരുന്ന ഹര്‍ഷാദ് 3 വര്‍ഷം മുന്‍പാണു സ്ഥിര ജീവനക്കാരനായത്.
ഹര്‍ഷാദിന്റെ കുടുംബത്തിനു സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ഇന്‍ഷുറന്‍സ് തുകയായ10 ലക്ഷം രൂപ അനുവദിക്കുമെന്നും ആശ്രിതര്‍ക്കു ജോലി നല്‍കുമെന്നും മന്ത്രി ചിഞ്ചുറാണി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!