KSDLIVENEWS

Real news for everyone

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; 6 ഇടത്ത് ഓറഞ്ച് അലർട്ട്, 6 ജില്ലകളിൽ യെലോ അലർട്ട്

SHARE THIS ON


തിരുവനന്തപുരം ∙ സംസ്ഥാനത്തു വ്യാഴാഴ്ച വരെ മിന്ന‍ലോടു കൂടി അതിശക്തമായ മഴയ്ക്കു സാധ്യത. തെക്കൻ ജാർഖണ്ഡി‍നു മുകളിലും സമീപ പ്രദേശങ്ങളിലുമായി ചക്രവാ‍തച്ചുഴി നിലനിൽക്കുന്നതിനാൽ അടുത്ത 24 മണിക്കൂറിനകം ഇതു ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ ഫലമായി അറബിക്കടലിൽ പടിഞ്ഞാറൻ / തെക്കൻ കാറ്റ് ശക്തമാകുന്നതി‍നാലാണു മഴ കനക്കുന്നതെന്ന് അധികൃതർ പറഞ്ഞു.

∙ ഇന്ന് ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട അതിശക്ത മഴയ്ക്കും സാധ്യതയുണ്ട്.

∙ ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, വയനാട് ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചു.

∙ നാളെ ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും മറ്റന്നാൾ ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ഓറഞ്ച് അലർട്ട്.

∙ നാളെ പത്തനംതിട്ട, പാലക്കാട്, വയനാട് ജില്ലകളിലും മറ്റന്നാൾ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിലും യെലോ അലർട്ടുണ്ട്.

കേരള–ലക്ഷദ്വീപ്–കർണാടക തീരങ്ങളിൽ മത്സ്യബന്ധനം നിരോധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!