KSDLIVENEWS

Real news for everyone

ഇടുക്കിയില്‍ മണ്ണിടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു; മണ്ണ് വീണത് വീടിന്റെ അടുക്കള ഭാഗത്തേയ്ക്ക്

SHARE THIS ON

ഇടുക്കി ഏലപ്പാറയ്ക്ക് സമീപം കോഴിക്കാനം എസ്റ്റേറ്റില്‍ മണ്ണിടിഞ്ഞു വീണ് വീട്ടമ്മ മരിച്ചു. കോഴിക്കാനം എസ്റ്റേറ്റിലെ പുഷ്പ എന്ന് വിളിക്കുന്ന ഭാഗ്യമാണ് മരിച്ചത് ഫയര്‍ ഫോഴ്‌സ് എത്തി തെരച്ചില്‍ നടത്തവേയാണ് മൃതദേഹം കണ്ടെത്തിയത്. വീടിന്റെ അടുക്കള ഭാഗത്തേക്കാണ് മണ്ണിടിഞ്ഞു വീണത്. പുഷ്ട അടുക്കളയയ്ക്ക് സമീപത്ത് നില്‍ക്കവേയാണ് അപകടമുണ്ടായത്. ഭര്‍ത്താവിനും കുട്ടിക്കും പരുക്കേറ്റിട്ടില്ല. ( landslide in Idukki; Housewife dies )


ലയത്തിന് പുറകിലുള്ള മണ്ണ് ഇടിഞ്ഞുവീഴുകയായിരുന്നുവെന്നാണ് വിവരം. രാവിലെ 4 മണിക്കാണ് അപകടമുണ്ടായത്. വലിയ അളവില്‍ മണ്ണ് ഇടിഞ്ഞുവീണിട്ടുണ്ട്. കൂടുതല്‍ ആളുകള്‍ മണ്ണിനടിയില്‍ അകപ്പെട്ടിട്ടില്ല. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവിടെ മഴ തുടരുകയാണ്. അതുകൊണ്ടാണ് വലിയ അളവില്‍ മണ്ണിടിഞ്ഞു വീണത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!