KSDLIVENEWS

Real news for everyone

Covid,_19 വാക്സിൻ സമ്പൂർണ്ണ പരിഹാരമാവില്ലെന്ന് ലോകാരോഗ്യ സംഘടന

SHARE THIS ON

ജനീവ: കൊവിഡ് വ്യാപനത്തിന് വാക്സിന്‍ സമ്ബൂര്‍ണ്ണ പരിഹാരമാവില്ലെന്ന് ലോകാരോഗ്യസംഘടന. കൊവിഡിനെ തടയാന്‍ തല്‍കാലം ഒരു ഒറ്റമൂലി ,ഇപ്പോള്‍ ലോകത്തിനുമുന്നില്‍ ഇല്ലെന്ന് ലോകാരോഗ്യ സംഘടനയുടെ മേധാവി ,ടെഡ്‌റോസ്‌ അധാനോം പറഞ്ഞു.

ഒരിക്കലും അത്തരമൊരു ഒറ്റമൂലി പരിഹാരം ഉണ്ടായില്ലെന്നും വരാം. നിരവധി വാക്സിനുകള്‍ അവസാനഘട്ട പരീക്ഷണങ്ങളിലാണ്. അവയുടെ ഫലം കാക്കുമ്ബോള്‍ സാമൂഹിക അകലവും വ്യാപക പരിശോധനകളും അടക്കമുള്ള പ്രതിരോധം കര്‍ശനമായി തുടരണമെന്നും ലോകാരോഗ്യ സംഘടന മേധാവി വ്യക്തമാക്കി.

മൂന്നു മാസങ്ങള്‍ക്ക് മുമ്ബ് ലോകാരോഗ്യ സംഘടനയുടെ കോവിഡ് 19 അടിയന്തര സമിതി കൂടുമ്ബോള്‍ ഉണ്ടായിരുന്നതിനേക്കാള്‍ അഞ്ചു മടങ്ങ് വര്‍ധിച്ച്‌ 1.75 കോടിയായി. കോവിഡ് 19 മരണങ്ങള്‍ മൂന്നിരട്ടിയായി 68,000-ത്തിലെത്തിയെന്നും ടെഡ്രോസ് പറഞ്ഞു.ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ റിപ്പോര്‍ട്ട് പ്രകാരം 1,81,02,671 പേര്‍ക്കാണ് ലോകത്ത് കോവിഡ് 19 ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്. 6,89,625പേര്‍ മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!