പാർട്ടി പ്രവർത്തകർ തിരിഞ്ഞ് നോക്കിയില്ല
കോവിഡ് ബാധിച്ച് മരിച്ച ബി.ജെ.പി നേതാവിന്റെ മൃതദേഹം എസ്.ഡി.പി.ഐ പ്രവർത്തകർ സംസ്ക്കരിച്ചു
കൊപ്പൽ : കർണാടക കൊപ്പലിൽ കോവിഡ് ബാധിച്ച് മരിച്ച ബിജെപി നേതാവിന്റെ അന്ത്യകർമങ്ങൾ നടത്തി പോപുലർ ഫ്രണ്ട് പ്രവർത്തകർ . കൊപ്പൽ ജില്ലയിലെ ഗംഗാവതിയിലെ മുതിർന്ന ബിജെപി നേതാവ് സോമശേഖര ഗൗഡ കൊവിഡ് ബാധിച്ച് മരണപ്പെട്ടിരുന്നു . ഭയം കാരണം അദ്ദേഹത്തിന്റെ സ്വന്തം പാർട്ടി പ്രവർത്തകരും അവസാന ചടങ്ങിൽ പങ്കെടുക്കാൻ തയ്യാറായില്ല . ഇയാളുടെ കുടുംബാംഗങ്ങളെല്ലാവരും ക്വാറന്റൈനിലുമായിരുന്നു . ഒടുവിൽ കുടുംബം പോപുലർ ഫ്രണ്ടിനെ ബന്ധപ്പെടുകയായിരുന്നു .മാനുഷിക പരിഗണനയോടെ പോപുലർ ഫ്രണ്ട് കൊപ്പൽ ജില്ലാ സെക്രട്ടറി ഫയാസ് , അംഗങ്ങളായ യാസീൻ , അബ്ദുൽ ആലം , ഷമീദ് റാസി , ഹുസൈൻ അസറാവുദ്ദീൻ എന്നിവരടങ്ങുന്ന സംഘം വീരശൈവ ലിംഗായത്ത് പാരമ്പര്യമനുസരിച്ച് അന്ത്യകർമങ്ങൾ നടത്തി.കൊവിഡ് -19 നെക്കുറിച്ച് ആളുകൾക്ക് ഇപ്പോഴും ധാരാളം തെറ്റിദ്ധാരണകളുണ്ടെന്ന് പിഎഫ് ഐ ജില്ലാ പ്രസിഡന്റ് സഹീർ അബ്ബാസ് മാധ്യമങ്ങളോട് പറഞ്ഞു . തെറ്റിദ്ധാരണകൾ കാരണം , കൊവിഡ് -19 മൂലം മരിക്കുന്നവരുടെ അന്ത്യകർമങ്ങൾ ചെയ്യുന്നത് ഒരു വെല്ലുവിളിയായി മാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു . പിഎഫ്ഐ പ്രവർത്തകർ എല്ലാ മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കുകയും അന്ത്യകർമങ്ങൾ നടത്തുമ്പോൾ ആവശ്യമായ മുൻകരുതലുകൾ എടുക്കുകയും ചെയ്തിരുന്നു . ജില്ലാ ആരോഗ്യ ഉദ്യോഗസ്ഥരുടെ മാർഗനിർദേശപാലിക്കുകയും അന്ത്യകർമങ്ങൾ നടത്തുമ്പോൾ ആവശ്യമായ മുൻകരുതലുകൾ എടുക്കുകയും ചെയ്തിരുന്നു . ജില്ലാ ആരോഗ്യ ഉദ്യോഗസ്ഥരുടെ മാർഗനിർദേശ പ്രകാരം , മരിച്ചവരുടെ കുടുംബാംഗങ്ങളുട സമ്മതത്തോടെ , വീരശൈവ ലിംഗായത്ത് പാരമ്പര്യമനുസരിച്ചാണ് അന്ത്യ കർമങ്ങൾ നടത്തിയത് .