ഉപ്പളയിലെ വ്യാപാരികളുടെ കഷ്ടപ്പാട് അധികാരികള്‍ മനസിലാക്കണം: എ കെ ജി എസ് എം
ഉപ്പള: മംഗല്‍പ്പാടി പഞ്ചായത്തിലെ പ്രധാനവ്യാപാര കേന്ദ്രമായ ഉപ്പള നഗരത്തിലെ വ്യാപാര സ്ഥാപനങ്ങള്‍ കോവിഡ് വ്യാപന ഭീതി കാരണം കടയടച്ചിട്ട് ദിവസങ്ങളായി. വ്യാപാരികള്‍ക്ക് എന്നാണ് വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാന്‍ കഴിയുക എന്ന ചോദ്യവുമായ് പല വാതിലുകളും മുട്ടി നോക്കി. ആര്‍ക്കും വ്യക്തമായ മറുപടി ഇല്ല.
ഉപ്പള ടൗണിലെ തന്നെ ഹൃദയഭാഗത്തെ ഒരു വശത്ത് കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമ്പോള്‍ നൂറ് മീറ്റര്‍ വ്യത്യാസത്തില്‍ മറുഭാഗത്ത് മാസങ്ങളായി കടകളെ അടപിച്ച് വ്യാപാരികള്‍ കഷ്ടത അനുഭവിക്കുകയാണ് പ്രതേകിച്ച് സ്വര്‍ണ വ്യാപാരികള്‍. കോവിഡ് വ്യാപനമാണ് ഉത്തരവാദപെട്ടവര്‍ ഭയക്കുന്നതെങ്കില്‍ കോവിഡ് മാനദണ്ഡം അംഗീകരിച്ച് കൊണ്ട് കച്ചവടം ചെയ്യാന്‍ സ്വര്‍ണ വ്വ്യപാരികള്‍ തയ്യാറാണ്.
ഒരു ഭാഗത്ത് മാത്രം കടയടച്ച് ഏത് രീതിയില്‍ കോവിഡ് വ്യാപനം തടയാനാണ് ഇവിടെ നിയമപാലകരും ആരോഗ്യ പ്രവര്‍ത്തകരും ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. ഇത്രയും ദിവസം കടകളടച്ച് ഇപ്പോള്‍ തന്നെ ഒരുപാട് കഷ്ടത്തിലാണ് വ്യാപാരികള്‍.
ബേങ്കില്‍ നിന്നും ലോണെടുത്തും സ്ഥലവും പണ്ടവും പണയം വെച്ചും തുടങ്ങിയ ചെറുതും വലുതുമായ നിരവധി സ്ഥാപനങ്ങളാണ് ഉള്ളത്.
വാടക ഇനത്തിലും, കടകളടക്കുമ്പോള്‍ സ്ഥാപനങ്ങള്‍ക്ക് അകത്തുള്ള സാധനങ്ങളും ഉപയോഗശൂന്യമായത് കാരണവും ഭീമമായ നഷ്ടമാണ് പലര്‍ക്കും സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഉത്സവ-പെരുന്നാള്‍ സീസണുകളില്‍ കടകളില്‍ കച്ചവടം പ്രതീക്ഷിച്ചാണ് സാധനമെത്തിച്ചത്. അതാണ് പല രീതിയിലും ദ്രവിച്ച് നാശമായി കൊണ്ടിരിക്കുന്നത്. കോവിഡ് തുടക്കം മുതല്‍ സമ്പൂര്‍ണ ലോക് ഡൗണിന്റെ ഭാഗമായി കടകളടച്ച് കഷ്ടത്തിലായ വ്യാപാരികള്‍ക്ക് സര്‍ക്കാര്‍ ഒരുവിധത്തിലുള്ള സഹായവും ചെയ്യാതെ അടിക്കടി കോവിഡ് കാരണം കടകള്‍ അടച്ച് വീട്ടിലിരിക്കുന്ന ആയിരക്കണക്കിന് കുടുംബം നിത്യപട്ടിണിയായ് മാറിയിരിക്കയാണന്ന് ഉപ്പള യൂണിറ്റ് എ കെ ജി എസ് എം പ്രസിഡന്റ് ഹനീഫ് ഗോള്‍ഡ് കിങ്, സെക്രട്ടറി പിഎം സലീം അറ്റ്‌ലസ് എന്നിവര്‍ പറഞ്ഞു
കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ച് മറ്റു കച്ചവട സ്ഥാപനങ്ങളെയും കച്ചവടം ചെയ്യാന്‍ അനുവദിക്കുകയും കഴിഞ്ഞ പെരുന്നാള്‍ സീസണ്‍ കച്ചവടം മുന്നില്‍ കണ്ടുകൊണ്ട് സംഭരിച്ച സ്റ്റോക്ക് ഇനിയുള്ള ഏറ്റവും അടുത്ത ദിവസങ്ങളില്‍ വിറ്റഴിക്കാന്‍ സാഹചര്യമൊരുക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകണമെന്ന് സ്ഥലം എംഎല്‍എ എന്ന നിലയില്‍ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് കൊണ്ട് ശക്തമായി ഇടപ്പെടാനും സര്‍ക്കാരിനെയും അധികൃതരെയും ഗൗരവം മനസ്സിലാക്കാനും ബഹുമാനപ്പെട്ട എം എല്‍ എ തയ്യാറാകണമെന്ന് ഉപ്പള യൂണിറ്റ് പ്രസിഡന്റ് ഹനീഫ് ഗോള്‍ഡ് കിങ്, സെക്രട്ടറി പിഎം സലീം അറ്റ്‌ലസ് എന്നിവര്‍ ആവശ്യപ്പെട്ടു.