ഭരണ – വികസന നേട്ടങ്ങളുയർത്തിക്കാട്ടി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് ; നിഷേധിച്ച് പ്രതിപക്ഷവും

പഞ്ചായത്ത് പ്രസിഡൻറ് ; മൊഗ്രാൽ പുത്തൂർ ; വിഭവ സമാഹരണത്തിലും വിനിയോഗത്തിലും നൂറുശതമാനം വിജയം കൈവരിച്ചു. നികുതി പിരിവിൽ സർക്കാരിന്റെ ഉപഹാരപത്രവും അഭിനന്ദനവും ലഭിച്ചു. പഞ്ചായത്തിലെ മുഴുവൻ ക്ഷയരോഗികൾക്കും പോഷകാഹാര കിറ്റുകളുടെ വിതരണം.
സേവന മികവിന് ഐ.എസ്.ഒ. പുരസ്കാരം ലഭിച്ച ആദ്യ പഞ്ചായത്തുകളിലൊന്ന്. ഐ.എസ്.ഒ. നിലവാരത്തിൽ കുടുംബാരോഗ്യ കേന്ദ്രം മൃഗസംരക്ഷണത്തിലെ സേവനമികവിന് ഡോക്ടർക്ക് പുരസ്കാരം.
മൃഗാസ്പത്രിയും ഐ.എസ്.ഒ. നിലവാരത്തിലേക്ക്.
1400 വിദ്യാർഥികൾക്ക് പ്രഭാതഭക്ഷണം നൽകുന്ന പദ്ധതി നടപ്പാക്കി.
നെൽക്കൃഷിക്കും പച്ചക്കറി കൃഷിക്കും സബ്സിഡിയും വളവും നൽകി ഉത്‌പാദനം വർധിപ്പിച്ച്, തരിശുരഹിത പഞ്ചായത്താക്കി മാറ്റി.
കുടിവെള്ളക്ഷാമം പരിഹരിക്കാനായി ഏഴ് പദ്ധതികൾ പൂർത്തിയാക്കി. മൂന്ന് പദ്ധതികൾ നിർമാണഘട്ടത്തിൽ. കൂടാതെ 300 കിണറുകൾ റീചാർജ് ചെയ്തു.
പട്ടികജാതി, മത്സ്യത്തൊഴിലാളികൾ എന്നിവരുടെ മക്കൾക്കായി ലാപ് ടോപ്പും, പഠനോപകരണങ്ങളും നൽകി.
ലൈഫ് പദ്ധതിയിൽ 42 വീടുകൾ നിർമിച്ചു. ജൈവ, അജൈവ മാലിന്യ ശേഖരത്തിന് പ്രത്യേക കേന്ദ്രങ്ങൾ സ്ഥാപിച്ചു.
പഞ്ചായത്തിലെ പടിഞ്ഞാർ ഭാഗത്തുള്ള ജനങ്ങളുടെ യാത്രാപ്രശ്നത്തിന് പരിഹാരമായി നിർമിച്ച റെയിൽവേ അടിപ്പാതയ്ക്ക് വിഹിതമായി ആറുലക്ഷത്തിലധികം രൂപ നൽകി. റോഡുകൾ മെക്കാഡം ടാറിങ്ങിലൂടെയും കോൺക്രീറ്റിലൂടെയും നവീകരിച്ചു.സ്വജനപക്ഷപാതം മുഖമുദ്ര.
ബി.എം.അശോക.
ബി.ജെ.പി സ്വജനപക്ഷപാതം മുഖമുദ്രയാക്കിയ ഭരണസമിതിയാണ് മുസ്‌ലിം ലീഗിന്റെ നേതൃത്വത്തിൽ അഞ്ചുവർഷം ഭരണം പൂർത്തിയാക്കുന്നത്.
തൊട്ടടുത്ത പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡുകൾ സഞ്ചാരയോഗ്യമല്ല. പാർട്ടി കേന്ദ്രങ്ങളിലെ റോഡുകൾ മാത്രമാണ് അറ്റകുറ്റപ്പണികൾ നടത്തുന്നത്.
പാർട്ടി പ്രവർത്തകരുടെ ബന്ധുക്കൾക്ക് മാത്രമാണ് കരാറുകൾ ഏൽപിക്കുന്നത്.
കമ്പാർ പട്ടികജാതി കോളനിയിൽ ശ്മശാനത്തിനായി അനുവദിച്ച ഭൂമി ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് ഇല്ലാതാക്കി.
പഞ്ചായത്തിലെ പ്രധാന കേന്ദ്രമായ ചൗക്കിയിൽ പൊതു ശൗചാലയം ഇതുവരെ പണികഴിപ്പിക്കാൻ കഴിഞ്ഞില്ല.
പൊതുശ്മശാന പദ്ധതി കരാറുക്കാരന്റെ പിന്മാറ്റം കാരണം അനിശ്ചിതത്വത്തിൽ. നടപ്പാക്കിയ പദ്ധതികൾ ഏറെയും വിജിലൻസ് അന്വേഷണം നേരിടുന്നു.
കോട്ടവളപ്പ് ആരോഗ്യ കേന്ദ്രത്തിന്റെ സ്ഥിതി ശോചനീയം
നീർത്തടങ്ങൾ മണ്ണിട്ട് നികത്തുന്നത് പതിവാക്കി. ഹൈമാസ്റ്റ് ലൈറ്റുകൾ പാർട്ടി കേന്ദ്രങ്ങളിൽ മാത്രം.

