KSDLIVENEWS

Real news for everyone

രാജ്യത്ത കോവിഡ് ബാധിതരുടെ എണ്ണം 83 ലക്ഷം കടന്നു ; കോവിഡ് മുക്തരുടെ എണ്ണം 76,56,478 ലക്ഷവും ;
24 മണിക്കൂറിനിടെ 46,254 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ; 514 മരണവും

SHARE THIS ON

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് രോഗവ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 46,254 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയില്‍ രോഗം ബാധിച്ച്‌ ചികില്‍സയിലുള്ളത് 5,33,787 പേരാണ്.

ഇന്നലെ മാത്രം രോഗമുക്തി നേടിയത് 53,357 പേരാണ്. ഇതോടെ രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞദിവസത്തേക്കാള്‍, 7618 പേരുടെ കുറവാണ് രേഖപ്പെടുത്തിയത്. രാജ്യത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 76,56,478 ആയി.

അതേസമയം ഇന്നലെ 46,254 പേര്‍ക്ക് കൂടി രോഗം സ്ഥീരീകരിച്ചതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 83,13,877 ആയി ഉയര്‍ന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ, 514 പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. ഇതോടെ ആകെ മരണം 1,23,611 ആയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!