KSDLIVENEWS

Real news for everyone

വനിതാ ഐ.പി.എല്‍ ഇന്നാരംഭിക്കും, വെലോസിറ്റി സൂപ്പര്‍ നോവാസിനെ നേരിടും

SHARE THIS ON

ഷാർജ: ഐ.പി.എൽ വനിതാ ട്വന്റി 20 മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. ആദ്യ മത്സരത്തിൽ സൂപ്പർനോവാസ് വെലോസിറ്റിയെ നേരിടും. ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വൈകിട്ട് 7.30 നാണ് മത്സരം ആരംഭിക്കുക. ആകെ മൂന്നുടീമുകളാണ് ടൂർണമെന്റിൽ മാറ്റുരയ്ക്കുക. ഹർമൻപ്രീത് നയിക്കുന്ന സൂപ്പർനോവാസ്, സ്മൃതി മന്ദാന നയിക്കുന്ന ട്രെയൽബ്ലെയ്സേഴ്സ്, മിതാലി രാജ് നയിക്കുന്ന വെലോസിറ്റി എന്നീ ടീമുകൾ പരസ്പരം ഏറ്റുമുട്ടും. കൂടുതൽ പോയന്റുകൾ നേടുന്ന ടീമുകൾ ഫൈനലിലെത്തും.ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, വെസ്റ്റ് ഇൻഡീസ്, ബംഗ്ലാദേശ്, ന്യൂസീലൻഡ്, തായ്ലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള 12 കളിക്കാർ വിവിധ ടീമുകളിൽ ഇടം നേടിയിട്ടുണ്ട്. ഇന്നുനടക്കുന്ന മത്സരത്തിൽ ഹർമൻപ്രീത് കൗറും മിതാലി രാജും നേർക്കുനേർ വരും. ഹർമൻ പ്രീതിനൊപ്പം ജെമീമ റോഡ്രിഗസ്, ചമരി അട്ടപ്പട്ടു, പ്രിയ പുനിയ, അനുജ പാട്ടീൽ, ശശികല സിരിവർധനെ, പൂനം യാദവ്, ഷാകെര സെൽമാൻ, അരുന്ധതി റെഡ്ഡി, പൂജ വസ്ത്രാകർ, ആയുഷി സോനി, അയബോംഗ ഖാക്ക, മുസ്കാൻ മാലിക്ക് എന്നിവർ അണിനിരക്കുമ്പോൾ വെലോസിറ്റിയിൽ വേദ കൃഷ്ണമൂർത്തി, ഷഫാലി വർമ, സുഷ്മ വർമ, എക്ത ബിഷ്ട്, മാൻസി ജോഷി, ശിഖ പാണ്ഡെ, ദേവിക വൈദ്യ, സുശ്രീ ദിബ്യദർശിനി, മനാലി ദക്ഷിണി, ലെയ്ഗ് കാസ്പെറക്, ഡാനിയെല്ലെ വ്യാട്ട്, സ്യൂൺ ലൂസ്, ജഹനാര ആലം, അ്നഘ എന്നിവർ കളിക്കും.ആകെ നാല് മത്സരങ്ങളാണ് ടൂർണമെന്റിലുള്ളത്. ഫൈനൽ നവംബർ 9 ന് നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!