സൗദി അറേബ്യയിൽ 426 പേർക്ക് കൂടി കോവിഡ് ; 15 മരണം

റിയാദ്: സൗദി അറേബ്യയില്‍ 426 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. രോഗം ബാധിച്ച് ഇന്ന് 15 പേര്‍ കൂടി മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 5471 ആയി. മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു.
441 പേര്‍ രോഗമുക്തരായി. ആകെ റിപ്പോര്‍ട്ട് ചെയ്ത 3,48,936 പോസിറ്റീവ് കേസുകളില്‍ 3,35,594 പേര്‍ രോഗമുക്തി നേടി. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.2 ശതമാനമായി ഉയര്‍ന്നു.
7871 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റും ചികിത്സയില്‍ കഴിയുന്നു. ഇതില്‍ 736 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവര്‍ തീവ്രപരിചരണ വിഭാഗങ്ങളിലാണ്

