KSDLIVENEWS

Real news for everyone

സമരം ഫലം കണ്ടു; തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്കും നാളെ കുറഞ്ഞവിലയില്‍ ഇന്ധനം കിട്ടും-സുധാകരന്‍

SHARE THIS ON

തിരുവനന്തപുരം: ഇന്ധനവിലർധനവിനെതിരെ രാജ്യവ്യാപകമായി കോൺഗ്രസ് നടത്തിയ ചെറു സമരങ്ങൾ ഫലം കണ്ടതായി കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ.

ഇന്ധനവിലയിൽ ജനത്തിന് താൽക്കാലിക ആശ്വാസമാണ്. കോൺഗ്രസിന്റെ സമരത്തെ തകർക്കാൻ ശ്രമിച്ചവർക്കും നാളെ മുതൽ കുറഞ്ഞ വിലയിൽ ഇന്ധനം ലഭ്യമാകുമെന്നും സുധാകരൻ വ്യക്തമാക്കി.


ഇന്ധനവിലർധനവിനെതിരെ കൊച്ചിയിൽ റോഡ് ഉപരോധിച്ച് കോൺഗ്രസ് നടത്തിയ സമരത്തിനിടെ നടൻ ജോജു പ്രതിഷേധിച്ചിരുന്നു. തുടർന്ന് നടന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് സുധാകരന്റെ പ്രതികരണം.

ഇന്ധന വില ഇനിയും കുറയേണ്ടതുണ്ട്. അവകാശ സമരങ്ങളെ അടിച്ചമർത്താൻ ഏത് തമ്പുരാൻ വന്നാലും അതിന് വഴങ്ങി കൊടുക്കാൻ കോൺഗ്രസിന് സൗകര്യമില്ല. കരുത്തുറ്റ പ്രതിഷേധങ്ങളുമായി കോൺഗ്രസ് ജനങ്ങൾക്കൊപ്പം തെരുവിലുണ്ടാകുമെന്നും സുധാകരൻ ഫെയ്സ്ബുക്കിൽ കുറിച്ചു.


പെട്രോളിന് അഞ്ചും ഡീസലിന് പത്ത് രൂപയും എക്സൈസ് തീരുവ കുറക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ച പശ്ചാത്തലത്തിലാണ് സുധാകരന്റെ പ്രതികരണം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!