KSDLIVENEWS

Real news for everyone

വർക്കലയിൽ മുസ്ലീം ലീഗ് നേതാവ് എ.ദാവൂദിന്റെ റിസോർട്ട് അക്രമിച്ചു

SHARE THIS ON

തിരുവനന്തപുരം: വര്‍ക്കലയില്‍ മുസ്ലീം ലീ​ഗ് നേതാവിന്റെ റിസോര്‍ട്ട് തല്ലിത്തകര്‍ത്തു. മുസ്ലീം ലീ​ഗ് സംസ്ഥാന കമ്മിറ്റിയംഗം എ.ദാവൂദിന്റ റിസോര്‍ട്ടാണ് ഒരു സംഘം ആളുകള്‍ അക്രമിച്ചു.

ചിലക്കൂര്‍ കടപ്പുറത്തുള്ള റിസോര്‍ട്ടില്‍ ഇന്നലെ രാത്രി 12 മണിയോടെ ആയിരുന്നു ആക്രമിച്ചത്. അതിക്രമിച്ചെത്തിയ സംഘം പെട്രോള്‍ ബോംബെറിയുകയും റിസോര്‍ട്ടിന്റെ വാതിലുകള്‍ ചവിട്ടിപ്പൊളിക്കുകയും ചെയ്തു. റിസോര്‍ട്ടിന്റെ മുന്‍പില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന്റ ചില്ലുകളും തല്ലിത്തകര്‍ത്തിട്ടുണ്ട്. സംഭവത്തില്‍ വര്‍ക്കല പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!