സൗദി അറേബ്യയിലെ ഫര്‍ണിച്ചര്‍ ഗോഡൗണില്‍ വന്‍ തീപ്പിടുത്തം.

റിയാദ് : സൗദി അറേബ്യയിലെ നജ്റാനിൽ ഫർണിച്ചറുകളും പോഞ്ചും സൂക്ഷിച്ചിരുന്ന ഗോഡൗണിൽ വൻ തീപ്പിടുത്തം . സ്പോഞ്ച് ശേഖരം സൂക്ഷിച്ചിരുന്നതിന് സമീപം വെൽഡിങ് ജോലികൾ നടത്തിയപ്പോൾ തീപ്പൊരി വീണതാണ് അപകട കാരണമായതെന്ന് സിവിൽ ഡി ൻസ് അറിയിച്ചു . 1500 ചതുരശ്ര മീറ്ററോളം വിസ്തീർണമുള്ള സ്ഥാപനം ഏറെക്കുറെ പൂർണമായും കത്തി നശിച്ചു . സമീപത്തെ മറ്റ് സ്ഥാപനങ്ങളിലേക്ക് തീ പടരുന്നതിന് മുമ്പ് സിവിൽ ഡിഫൻസം സംഘത്തിന് നിയന്ത്രിക്കാൻ സാധിച്ചു . സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു .

