കൊയിലാണ്ടിയിൽ വരന്റെ കാർ തടഞ്ഞ് വധുവിന്റെ ബന്ധുക്കളുടെ വടിവാൾ ആക്രമണം-

കൊയിലാണ്ടി: പ്രണയ വിവാഹവുമായി ബന്ധപ്പെട്ട് കൊയിലാണ്ടിയിൽ പട്ടാപ്പകൽ ഗുണ്ടാ ആക്രമണം. കൊയിലാണ്ടി കീഴയൂരിൽ ഇന്നലെ വൈകീട്ടാണ് സംഭവം. കീഴയൂരിലെ ഒരു പെൺകുട്ടി യുവാവിനൊപ്പം ഒളിച്ചോടിയതാണ് സംഭവത്തിന് തുടക്കം. ബന്ധം പെൺകുട്ടിയുടെ ബന്ധുക്കൾക്ക് ഇഷ്ടമുണ്ടായിരുന്നില്ല. എന്നാൽ ഒത്തുതീർപ്പിനൊടുവിൽ മതാചാര പ്രകാരം വിവാഹം നടത്തിക്കൊടുക്കാമെന്ന് പിന്നിട് വീട്ടുകാർ അറിയിച്ചിരുന്നു.
തുടർന്ന് നിക്കാഹിനായി വരൻ പെൺകുട്ടിയുടെ വീട്ടിലേക്ക് വരുന്നതിനിടെയാണ് വടിവാളമായി എത്തിയ സംഘം പട്ടാപകൽ അക്രമിച്ചത്. ഇതിന് പിന്നിൽ പെൺകുട്ടിയുടെ അമ്മാവൻമാരാണെന്നാണ് ആരോപണം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

