രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറയും.. അഞ്ച് രൂപ വരെ കുറച്ചേക്കും

രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറച്ചേക്കും. അഞ്ച് രൂപ വരെ എണ്ണ കമ്പനികൾ കുറക്കുമെന്നാണ് റിപ്പോർട്ട്. അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില കുറയുന്നതിന്റെ പശ്ചാത്തലത്തിലാണ് നീക്കം.
നവംബറിൽ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിലിന്റെ വിലയിൽ ഏഴ് ശതമാനം വരെ കുറഞ്ഞിരുന്നു. ഐ.ഐ.എഫ്.എൽ സെക്യൂരിറ്റി ഡയറക്ടറും മുതിർന്ന വിപണി വിദഗ്ധനുമായ സഞ്ജീവ് ബാസിൻ വില അഞ്ച് രൂപ വരെ കുറയുമെന്ന് പ്രവചിക്കുന്നു.
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില ബാരലിന് 90 ഡോളറിന് താഴെയെത്തിയിട്ടും കഴിഞ്ഞ മെയ് മാസത്തിന് ശേഷം വില കുറക്കാൻ കമ്പനികൾ തയാറായിട്ടില്ല. നേരത്തെ കേന്ദ്ര സർക്കാർ എക്സൈസ് തീരുവ കുറച്ചതിനെ തുടർന്ന് പെട്രോൾ വില ലിറ്ററിന് എട്ട് രൂപയും ഡീസലിനും ആറ് രൂപയും കുറച്ചിരുന്നു. ഇന്ത്യ ഉപയോഗിക്കുന്ന എണ്ണയുടെ 85 ശതമാനവും ഇറക്കുമതിയിലൂടെ ആണ് കണ്ടെത്തുന്നത്.
വാർത്തകൾ തത്സമയം അറിയാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ