KSDLIVENEWS

Real news for everyone

ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണം ; ഇഡി നൽകിയ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

SHARE THIS ON

ന്യൂഡല്‍ഹി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ജസ്റ്റിസ് അശോക് ഭൂഷണ്‍ അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക.

കേസ് അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും, ശിവശങ്കര്‍ ജയിലിന് പുറത്തുള്ളത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നുമാണ് ഇഡിയുടെ വാദം. അതേസമയം ഇടക്കാല ഉത്തരവിന് മുന്‍പ് തന്റെ വാദം കേള്‍ക്കണം എന്നാവശ്യപ്പെട്ട് ശിവശങ്കര്‍ നല്‍കിയ ഹര്‍ജിയും ഇന്ന് സുപ്രീം കോടതി പരിഗണിക്കും.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസില്‍ കഴിഞ്ഞ ഒക്ടോബര്‍ 28നാണ് ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!