ഹൊസങ്കടിയിൽ ബൈക്ക് കവർന്ന മൂന്നംഗസംഘം അറസ്റ്റിൽ

മഞ്ചേശ്വരം : മൂന്നംഗ ബൈക്ക് മോഷണ സംഘത്ത മഞ്ചേശ്വരം പൊലീസ് അറസ്റ്റു ചെയ്തു . കർണ്ണാടക സജിപ്പ മൂഡയിലെ ഫാറൂഖ് എന്ന ഉമ്മർ ഫാറൂഖ് ( 27 ) മംഗളൂരു കസബ ബങ്കരെയിലെ മുഹമ്മദ് സഫ് വാൻ എന്ന കറു ( 19 ) , അഡിയാറിലെ റഫീസ് എന്ന അപ്പി എന്ന അഫീസ് ( 20 ) എന്നിവരാണ് അറസ്റ്റിലായത് . ഹൊസങ്കടിയിലെ ജ്യോതി ഹോട്ടൽ ഉടമ വിട്ടില മല്ലിയുടെ വീട്ടിൽ നിർത്തിയിട്ടിരുന്ന ബൈക്ക് മോഷണം നടത്തിയ കേസിലെ പ്രതികളാണ് ഇവർ . കഴിഞ്ഞ ജനുവരി 28 നാണ് സംഭവം . വാഹന പരിശോധനക്കിടയിൽ വിട് പൊലീസാണ് മോഷണ സംഘത്തിലെ ഫാറൂഖിനെയും മുഹമ്മദ് സഫ്വാനെയും പിടികൂടിയത് . ഇവർ സഞ്ചരിച്ച ബൈക്ക് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ഹൊസങ്കടിയിൽ നിന്നും കവർന്നതാണെന്ന് മൊഴി നൽകിയത് . സംഘത്തിലെ മൂന്നാമനായ അഫീസിനെ ബണ്ട്വാൾ പൊലീസാണ് പിടികൂടിയത് . മഞ്ചേശ്വരം പൊലീസ് രജിസ്റ്റർ ചെയ്ത കേസായതിനാൽ പ്രതികളെ കൈമാറുകയും മഞ്ചേശ്വരം പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു . പിടിയിലായ ഫാറൂഖിന് കർണ്ണാടകയിൽ 22 വോളം കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു .

