കോഹ്‌ലിക്ക് സര്‍പ്രൈസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി സഹതാരങ്ങള്‍

തന്‍്റെ നൂറാം ടെസ്റ്റ് മത്സരത്തില്‍ ഫില്‍ഡിങിനിറങ്ങിയ വിരാട് കോഹ്‌ലിയെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ആദരിച്ച് ടീം ഇന്ത്യ. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ സഹ താരങ്ങള്‍ ഇരു ഭാഗത്തായി നിന്നു. സഹ താരങ്ങള്‍ക്ക് നടുവിലൂടെ കൈകള്‍ ഉയര്‍ത്തി കോഹ്‌ലി ഗ്രൗണ്ടിലേക്ക് ഇറങ്ങി. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ നിര്‍ദ്ദേശപ്രകാരമാണ് ഇന്ത്യന്‍ താരങ്ങള്‍ വിരാട് കോഹ്‌ലിയ്ക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയത്.
ഗാര്‍ഡ് ഓഫ് നല്‍കാനായി മൈതാനത്ത് ഇറങ്ങിയ കോഹ്‌ലിയെ രോഹിത് ശര്‍മ്മ തിരിച്ചുപോയി വീണ്ടും മൈതാനത്തിറങ്ങാന്‍ ആവശ്യപെടുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കുന്നതിന് മുന്‍പേ കോഹ്‌ലി മൈതാനത്തിറങ്ങിയിരുന്നു. അതുകൊണ്ടാണ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കാനായി കോഹ്‌ലിയോട് വീണ്ടും മൈതാനത്തിറങ്ങാന്‍ ആവശ്യപെട്ടത്. ഇക്കാര്യം കോഹ്‌ലിയ്ക്കും സര്‍പ്രൈസ് ആയിരുന്നുവെന്നാണ് വീഡിയോ വ്യക്തമാക്കുന്നത്.
അതേസമയം ശ്രീലങ്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം അവസാനിക്കുമ്ബോള്‍ ഇന്ത്യയ്ക്കാണ് ആധിപത്യം. രണ്ടാം ദിനം കളി അവസാനിക്കുമ്ബോള്‍ ശ്രീലങ്ക നാല് വിക്കറ്റ് നഷ്ടത്തില്‍ 108 റണ്‍സെന്ന നിലയിലാണ്. ആറ് വിക്കറ്റുകള്‍ കൈയിലിരിക്കെ ഇന്ത്യന്‍ സ്‌കോറിനൊപ്പമെത്താന്‍ ലങ്കയ്ക്ക് ഇനിയും 466 റണ്‍സ് കൂടി വേണം. 26 റണ്‍സുമായി പത്തും നിസംഗയും ഒരു റണ്ണെടുത്ത് ചരിത് അസലങ്കയുമാണ് ക്രീസിലുള്ളത്. ദിമുത് കരുണരത്‌നെ, ലാഹിരു തിരിമന്നെ, ഏയ്ഞ്ജലോ മാത്യൂസ്, ധനഞ്ജയ ഡി സില്‍വ എന്നിവരുടെ വിക്കറ്റാണ് ശ്രീലങ്കയ്ക്ക് നഷ്ടമായത്.
ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 574 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. രവീന്ദ്ര ജഡേജ (പുറത്താകാതെ 175)യുടെ സെഞ്ച്വറിയും ഋഷഭ് പന്ത്, ഹനുമ വിഹാരി, ആര്‍ അശ്വിന്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറികളുമാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

